കറുത്ത ഉണക്കമുന്തിരി ഇങ്ങനെയാണോ കഴിക്കുന്നത്?
കറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന അയൺ ചുവന്ന രക്തകോശങ്ങളെ ഉണ്ടാക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഹീമോഗ്ലോബിൻ ഉറപ്പുവരുത്താൻ കഴിയുന്നതിലൂടെ വിളർച്ച പോലുള്ളവയെ പ്രതിരോധിക്കാനും ഈ സൂപ്പർഫുഡ് സഹായിക്കുന്നു
കറുത്ത ഉണക്ക മുന്തിരി ഒരു നാച്ചുറൽ എനർജി ബൂസ്റ്റർ കൂടിയാണ്. കൂടാതെ നമ്മുടെ ത്വക്കിന്റെ ആരോഗ്യത്തെയും ഇത് പരിപാലിക്കുന്നു. കറുത്ത ഉണക്കമുന്തിരി സ്ഥിരമായി കഴിക്കുന്നത് പ്രായമാകുന്നത് തടയുകയും ശരീരത്തിൽ ചുളിവുകൾ വീഴുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. നിരവധി ആരോഗ്യഗുണങ്ങളുള്ള കറുത്ത ഉണക്കമുന്തിരി പോഷകങ്ങളുടെ ഒരു കലവറയാണ്. രാത്രിയിൽ വെള്ളത്തിലിട്ട് വച്ച് രാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ കഴിക്കുന്നതാണ് കറുത്ത ഉണക്കമുന്തിരി ഫലപ്രദമായി കഴിക്കാനുള്ള മാർഗം. ഇങ്ങനെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഊർജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. സ്മൂത്തികളിലും സലാഡുകളിലും ചേർത്ത് കഴിക്കുകയും ചെയ്യാം.
അവശ്യമായ എല്ലാ വിറ്റാമിനുകളും മിനറൽസുകളും അടങ്ങിയിട്ടുള്ള പോഷകങ്ങളാൽ സമ്പന്നമായ ഒന്നാണ് ബ്ലാക്ക് റയിസിൻസ് അഥവാ കറുത്ത ഉണക്കമുന്തിരി. 100 ഗ്രാം ഉണക്കമുന്തിരിയിൽ 249 കലോറിയും മൂന്ന് ഗ്രാം പ്രോട്ടീനും ഒരു ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അയൺ, പൊട്ടാസ്യം, കാൽസ്യം എന്നിവ ഹൃദയാരോഗ്യം, ദഹനം, ഊർജം എന്നിവയെ മെച്ചപ്പെടുത്തും. കറുത്ത ഉണക്കമുന്തിരിയിലുള്ള ഉയർന്ന അളവിലുള്ള ആന്റി ഓക്സിഡന്റ്സ് ആണ് ഇതിന് ഒരു സൂപ്പർഫുഡ് പരിവേഷം നൽകുന്നത്. സ്ഥിരമായി ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും ദീർഘായുസ് നൽകുകയും ചെയ്യുന്നു.
കറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന അയൺ ചുവന്ന രക്തകോശങ്ങളെ ഉണ്ടാക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഹീമോഗ്ലോബിൻ ഉറപ്പുവരുത്താൻ കഴിയുന്നതിലൂടെ വിളർച്ച പോലുള്ളവയെ പ്രതിരോധിക്കാനും ഈ സൂപ്പർഫുഡ് സഹായിക്കുന്നു. ഡയറ്റ് ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ളവ അകറ്റുകയും ചെയ്യുന്നു. സ്ഥിരമായ കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനം കൃത്യമാക്കുകയും ബ്ലോട്ടിംഗ് പോലുള്ള അവസ്ഥ ഒഴിവാക്കുകയും ചെയ്യുന്നു.
ഉണക്കമുന്തിരി ശരിയായി സൂക്ഷിക്കുന്നത് കൊണ്ട് അവയുടെ പുതുമയും സ്വാദും നിലനിർത്താൻ സാധിക്കും. ഉണക്കമുന്തിരി എങ്ങനെ ഫലപ്രദമായി സംഭരിക്കാം എന്നു നോക്കാം.
ഉണക്കമുന്തിരിയിൽ ഈർപ്പം ആയാൽ പെട്ടെന്ന് പൂപ്പല്‍ പിടിക്കും. അതിനാൽ ഉണക്കമുന്തിരി സംഭരിക്കുന്നതിന് മുമ്പ് പൂർണമായും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. ഉണക്കമുന്തിരി നനഞ്ഞതോ ഒട്ടിപ്പിടിക്കുന്നതോ ആണെങ്കിൽ, കണ്ടെയ്നറിൽ വയ്ക്കുന്നതിന് മുമ്പ് വൃത്തിയുള്ള തുണി അല്ലെങ്കിൽ പേപ്പർ ടവൽ ഉപയോഗിച്ച് ഉണക്കാം.
എങ്ങനെെയല്ലാം ഉണക്കമുന്തിരി കഴിക്കാം
നന്നായി കഴുകിയെടുത്ത ഉണക്കി മുന്തിരി തലേന്ന് ചെറുചൂടുവെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ കഴിക്കുന്നത് നല്ലതാണ്.
ഓട്‌സ്മീല്‍ തയാറാക്കുമ്പോൾ അതിൽ ചേർക്കാം. ഡയറ്റ് നോക്കുന്നവർ എങ്കിൽ പഞ്ചസാര ചേർക്കുന്നതിന് പകരം കറുത്ത മുന്തിരി ചേർക്കാവുന്നതാണ്. തൈരിലോ സ്മൂത്തികളിലോ മിക്സ് ചെയ്യാം. ഉണക്കമുന്തിരി തൈരിൽ കലർത്തുകയോ സ്മൂത്തികളിൽ കലർത്തുകയോ ചെയ്യാം, ഇത് പോഷകങ്ങളും സ്വാഭാവിക മധുരവും വർദ്ധിപ്പിക്കും. ബ്രെഡുകളോ മഫിനുകളോ ആക്കുക. ച്യൂയിങ് ടെക്‌സ്‌ചറിനും സ്വാദിനും വേണ്ടി വീട്ടിൽ ഉണ്ടാക്കുന്ന റൊട്ടി, മഫിനുകൾ അല്ലെങ്കിൽ കുക്കികൾ എന്നിവയിൽ ഉണക്കമുന്തിരി ഉൾപ്പെടുത്താം.
ഉണക്കമുന്തിരി ഇട്ടുകൊണ്ട് സ്വാദിഷ്ടമായ സലാഡുകൾക്ക് ഒരു മധുരമാക്കാം. തിളപ്പിച്ച പാലിൽ കറുത്ത ഉണക്കമുന്തിരി ചേർത്ത് ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഒരു ദിവസം 6 കുതിർത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നതിന് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ശ