ഒരു തക്കാളിയും ഒരു സവാളയും… ഉച്ചയ്ക്ക് കിടിലൻ സൈഡ് ഡിഷ് !
May 5, 2026, 13:31 IST
ചേരുവകൾ
തക്കാളി- 1
ഇഞ്ചി
പച്ചമുളക്
സവാള- 3
ഉപ്പ്
തൈര്
വെളിച്ചെണ്ണ
കടുക്
കായം
കറിവേപ്പില
വറ്റൽമുളക്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് തക്കാളി, സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ആൽപം തൈര് ഒഴിച്ചിളക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം.
എണ്ണ ചൂടാകുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ശേഷം വറ്റൽമുളക്, കറിവേപ്പില, കായപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ച് അടുപ്പണയ്ക്കാം. ഈ താളിപ്പ് സാലഡിലേയ്ക്ക് ഒഴിക്കാം. ചൂട് ചോറിനൊപ്പം ഇത് വിളമ്പി കഴിച്ചു നോക്കൂ.