ജീരക കഞ്ഞി തയ്യാറാക്കിയാലോ 

 

ഇന്ന് നമുക്ക്‌ ജീരകകഞ്ഞി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. നോമ്പ്‌ വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഭവം ആണ്‌ ജീരകകഞ്ഞി.  ഔഷധ ഗുണങ്ങൾ നിറഞ്ഞ ഇത്‌ നോമ്പ്‌ തുറ സമയം പള്ളികളിലും വീടുകളിലും ഉണ്ടാക്കാറുണ്ട്‌.... വീടുകളിൽ ഇത്‌ ഇടയത്തായ ഭക്ഷണം ആയും ഉപയോഗിക്കാറുണ്ട്‌.

ചേരുവകൾ

ജീരകശാല അരി. 2 കപ്പ്

ബട്ടർ. 1 ടേബിൾസ്പൂൺ.

മഞ്ഞൾ പൊടി. 1/2 സ്പൂൺ.

ഉലുവ. 1 സ്പൂൺ.

മല്ലിപൊടി. 1 സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ചുവന്നുള്ളി - 5

 നല്ല ജീരകം. 1 സ്പൂൺ

 നാളികേരം 1 കപ്പ്

വെള്ളം -  ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം

ഒരു കുക്കറിൽ 6 കപ്പ് വെള്ളവും അരിയും, മഞ്ഞൾ, മല്ലിപൊടികളും, ഉലുവയും, ബട്ടറും ചേർത്ത് 3 വിസിൽ വരുത്തുക. ആവിപോയി തുറന്നു, നാളികേരം, , നല്ലജീരകം, ചുവന്നുള്ളി, ഉപ്പ് എന്നിവ, ഒരു കപ്പ് വെള്ളത്തിൽ മയത്തിൽ അരച്ച് ചേർത്ത് പതച്ചാൽ തീയണക്കുക.
 ജീരകക്കഞ്ഞി തയ്യാർ.