ഇത് കഴിച്ചാൽ ഇത്രയും ആരോഗ്യ ഗുണങ്ങളോ ...
 

 
cucumberpachadi

ചേരുവകള്‍

വെള്ളരിക്ക, തേങ്ങാ ചിരവിയത് -4 ടേബിള്‍ സ്പൂൺ, പച്ചമുളക് -എരുവിനാവശ്യമായത്, കടുക്, നല്ല ജീരകം, കറിവേപ്പില, തൈര്, ഉപ്പ്, എണ്ണ,

ഉണ്ടാക്കുന്ന വിധം

വെള്ളരിക്ക തൊലി കളഞ്ഞു മുറിച്ചത് ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. തേങ്ങാ ചിരവിയത്,  പച്ചമുളക് -എരുവിനാവശ്യമായത്, കടുക്, നല്ല ജീരകം – ഓരോ നുള്ള് വീതം
കറിവേപ്പില.. ഇവ കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക..
വെള്ളം അധികമാവരുത്. വെള്ളരിക്ക വെന്ത് കഴിഞ്ഞാൽ ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക.. നന്നായൊന്ന് തിളച്ചതിനു ശേഷം ഇതിലേക്ക് ആറോ ഏഴോ ടേബിൾസ്പൂൺ തൈര് കട്ടയില്ലാതെ ഉടച്ചെടുത്തത് ഒഴിച്ച് കൊടുക്കുക.. തൈര് ചേർത്ത് കഴിഞ്ഞാൽ തിളക്കാൻ പാടില്ല. തിള വരുന്നതിനു മുമ്പ് തീ ഓഫ് ചെയ്യുക.

ഇനി ഇതിലേക്ക് താളിക്കാനായി ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് കടുക്, വറ്റൽമുളക്, കറി വേപ്പില ഇട്ട് വഴറ്റി.. പച്ചടിയിലേക്ക് ചേർത്ത് കൊടുക്കാം..

സ്വാദിഷ്ടമായ വെള്ളരിക്ക പച്ചടി റെഡി…