വെറൈറ്റി ആണ് ഈ കുക്കുമ്പര്‍ ദോശ

 

ചേരുവകൾ

    റവ – 1 കപ്പ്
    വെള്ളം – 1 കപ്പ്
    സാലഡ് കുക്കുമ്പർ – 2 എണ്ണം
    പിരിയൻ മുളക് – 3 എണ്ണം
    കുരുമുളക്
    തേങ്ങ ചിരകിയത്

തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഒരു കപ്പ് റവ, ഒരു കപ്പ് വെള്ളം എന്നിവ ഒഴിച്ച് 20 മിനിറ്റ് കുതിരാനായി മാറ്റി വയ്ക്കുക. ശേഷം രണ്ട് സാലഡ് കുക്കുമ്പർ അരിഞ്ഞതും രണ്ട് പിരിയൻ മുളകും കുറച്ച് കുരുമുളകും ആവശ്യത്തിനു േതങ്ങ ചിരകിയതും ഒട്ടും വെള്ളം ചേർക്കാതെ ഒരു മിക്സിയുടെ ജാറിൽ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.
ശേഷം ഈ മിക്സിലേക്കു കുതിർന്ന റവ കൂടി ഇട്ട് പാകത്തിന് വെള്ളവും ആവശ്യത്തിന് ഉപ്പും കൂടി ചേർത്തു വീണ്ടും ഒന്നു ചെറുതായി അരച്ചെടുക്കുക. ദോശയ്ക്കുള്ള മാവ് റെഡി. ഇനി സ്റ്റൗ കത്തിച്ച് ഒരു തവ ചൂടാക്കി ദോശ ചുട്ടെടുക്കാം.