കയ്പ്പില്ലാത്ത കുക്കുമ്പർ എങ്ങനെ തിരഞ്ഞെടുക്കാം? ലളിതമായ ടിപ്പുകൾ

കുക്കുമ്പർ വെറുതെ കഴിക്കാനും സാലഡിൽ ഇട്ട് കഴിക്കാനും ഇഷ്ടമുള്ളവരുമേറെയുണ്ടാകും . എന്നാൽ നല്ല കുക്കുമ്പർ കടയിൽ നിന്ന് എങ്ങനെ തെരഞ്ഞെടുക്കുമെന്നാകും പലരെയും അലട്ടുന്ന പ്രശ്നം. കയ്പ്പില്ലാത്ത കുക്കുമ്പർ എങ്ങനെ തെരഞ്ഞെടുക്കുമെന്നത് ഇനി തലവേദനയാകില്ല. അതിനുള്ള ടിപ്പ് പറഞ്ഞുതരാം.

കുക്കുമ്പർ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, കയ്പ്പുള്ള കുക്കുമ്പർ ഒഴിവാക്കാൻ നിഷ്പ്രയാസം കഴിയും. ആദ്യം കുക്കുമ്പറിന്റെ നിറം ശ്രദ്ധിക്കണം. നല്ല കടും പച്ച നിറവും ഉറപ്പുള്ള തൊലിയുമുള്ളവയാണ് തിരഞ്ഞെടുക്കേണ്ടത്. മഞ്ഞ പാടുകളോ മങ്ങിയ നിറമോ ഉണ്ടെങ്കിൽ അത് അധികം പഴുത്തതോ കേടായതോ ആകാനിടയുണ്ട്. തൊട്ടുനോക്കുമ്പോൾ നല്ല മാർദ്ദവമുള്ളതും ചുക്കിചുളിഞ്ഞതുമായ കക്കിരിക്കയ്ക്ക് കയ്പ്പുണ്ടാകാൻ സാധ്യത കൂടുതലാണെന്നതിനാൽ ഒഴിവാക്കുന്നതാണ് നല്ലത്.

വലുപ്പത്തിലുമുണ്ട് കാര്യം. തടിച്ചതോ വളഞ്ഞതോ ആയ കക്കിരിക്കയിൽ വിത്തുകൾ കൂടുതലുണ്ടാകും. ഇത് കയ്പ്പ് കൂട്ടുമെന്നതിനാൽ അധികം വണ്ണമില്ലാത്ത, നേരെയുള്ള കക്കിരിക്ക നോക്കി എടുക്കണം. മണം ശ്രദ്ധിച്ചും നല്ല കക്കിര തെരഞ്ഞെടുക്കാം. നല്ല ഫ്രഷ് കക്കിരിക്കയ്ക്ക് നേരിയതും ശുദ്ധവുമായ ഗന്ധമായിരിക്കും ഉണ്ടാവുക. പുളിപ്പോ രൂക്ഷഗന്ധമോ തോന്നിയാൽ അത് ഒഴിവാക്കാം.

വിരലുകൾ കൊണ്ട് പതുക്കെ അമർത്തി നോക്കുമ്പോൾ ഉറപ്പ് തോന്നണം, അതേസമയം കല്ലുപോലെ കട്ടിയാകാനും പാടില്ല. വല്ലാതെ മൃദുവാണെങ്കിൽ അത് കേടായതാകാം. ഇനി വല്ലാതെ കട്ടിയുള്ളതാണെങ്കിൽ പഴകിയതും കയ്പ്പുള്ളതുമാകാനും ഇടയുണ്ട്.