നാടൻ പരിപ്പു വട ഇനി ക്രിസ്പിയായി വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
വെളുത്തുള്ളി അല്ലി - 10
ജീരകം - 1 ടീസ്പൂൺ
പെരുംജീരകം - 1 ടീസ്പൂൺ
നിലക്കടല - 1 കപ്പ്
കാരറ്റ് ചിരകിയത് - 1 കപ്പ്
ഉള്ളി - ആവശ്യത്തിന്
പച്ചമുളക്- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
അരിപ്പൊടി- 2 ടേബിൾസ്പൂൺ
വെള്ളം- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി, ജീരകം, പെരുംജീരകം, നിലക്കടല, കാരറ്റ് എന്നിവ മിക്സിയിൽ അരച്ചെടുക്കാം. ഇത് ഒരു ബൗളിലേയ്ക്കു മാറ്റാം.
ചെറുതായി അരിഞ്ഞെടുത്ത ഉള്ളി, വറ്റൽമുളക് ചതച്ചത്, കറിവേപ്പില ചെറുതായി അരിഞ്ഞത് എന്നിവ അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി ചേർക്കാം.
ചെറുചൂടുള്ള വെള്ളം ഒഴിച്ച് മാവ് ഇളക്കി യോജിപ്പിക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വയ്ക്കാം.
അതിലേയ്ക്കു വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിക്കാം. ഇതിലേയ്ക്ക് മാവ് ചേർത്തു വറുക്കാം. ഇരുവശങ്ങളും വെന്ത് ക്രിസ്പിയാകുന്നതു വരെ വേവിക്കാം.