ക്രിസ്പി മധുരപ്പൂരി 

 

ചേരുവകൾ

    മൈദ- 1 കപ്പ്
    പഞ്ചസാര- 1 കപ്പ്
    വെള്ളം- 1 കപ്പ് 
    വെണ്ണ- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് മൈദയെടുക്കാം. ഒരു പാനിലേയ്ക്ക് ഒരു കപ്പ് വെള്ളമെടുക്കാം. ഇതിലേയ്ക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് അലിയിക്കാം. മൈദ മാവിലേയ്ക്ക് ഒരു കഷ്ണം വെണ്ണ ചേർക്കാം. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മാവ് നന്നായി കുഴച്ചെടുക്കാം. ഇത് ചെറിയ ഉരുളകളാക്കിയെടുക്കാം. ഒരു തവണ ഇത് പരത്തിയെടുത്തതിനു ശേഷം റോളാക്കി മാറ്റാം. ഇത് വീണ്ടും ചെറുതായി മുറിച്ച് പരത്താം. 
    ഓരോ കഷണവും മുറിച്ച്, പാളികൾ പൊട്ടാതിരിക്കാൻ ചെറുതായി അമർത്തി ചെറിയ പൂരികളുടെ രൂപത്തിലാക്കാം. ചപ്പാത്തി പോലെ നേർത്തതായി പരത്തേണ്ടതില്ല. 
    ഒരു പാനിൽ എണ്ണ ചൂടാക്കാം. പരത്തിയ പൂരികൾ ചൂടായ എണ്ണയിൽ ഇട്ട് ക്രിസ്പിയും സ്വർണ്ണ നിറവും ആകുന്നതുവരെ വറുക്കാം. 
    അതിനു മുകളിലേയ്ക്ക് തയ്യാറാക്കിയ ഷുഗർ സിറപ്പ് ഒഴിക്കാം. ശേഷം ഇഷ്ടം പോലെ കഴിക്കാം.