വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ ക്രിസ്പി ചെമ്മീൻ വട

ആവശ്യമായ സാധനങ്ങൾ
ചെമ്മീൻ – 250 ഗ്രാം (വൃത്തിയാക്കി ചെറുതായി അരിഞ്ഞത്)
കടലപരിപ്പ് – 1 കപ്പ് (2–3 മണിക്കൂർ കുതിർത്ത് വെള്ളം വാർന്നത്)

 

ആവശ്യമായ സാധനങ്ങൾ
ചെമ്മീൻ – 250 ഗ്രാം (വൃത്തിയാക്കി ചെറുതായി അരിഞ്ഞത്)
കടലപരിപ്പ് – 1 കപ്പ് (2–3 മണിക്കൂർ കുതിർത്ത് വെള്ളം വാർന്നത്)
ചെറിയ ഉള്ളി – 8–10 എണ്ണം
പച്ചമുളക് – 3–4 എണ്ണം
ഇഞ്ചി – 1 ഇഞ്ച് കഷണം
കറിവേപ്പില – 2 തണ്ട്
മല്ലിയില – കുറച്ച്
മുളകുപൊടി – 1 ടീസ്പൂൺ
പെരുംജീരകം – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
കുതിർന്ന കടലപരിപ്പ് വെള്ളം നന്നായി വാർത്ത്, അതിൽ ¾ ഭാഗം പരിപ്പ് മാത്രം മിക്സിയിൽ ഒന്ന് തരുതരുപ്പായി അരയ്ക്കുക.
ബാക്കി ¼ ഭാഗം പരിപ്പ് മുഴുവനായി ചേർക്കുക. ഇത് വടയ്ക്ക് നല്ല ക്രഞ്ച് നൽകും.
അരിഞ്ഞ ചെമ്മീൻ, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, മുളകുപൊടി, പെരുംജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
മിശ്രിതം ചെറിയ ഉരുളകളാക്കി കൈയിൽ വെച്ച് വടയുടെ ആകൃതിയിൽ പരത്തുക.
ഒരു പാനിൽ എണ്ണ ചൂടാക്കി, മീഡിയം തീയിൽ വടകൾ ഇരുവശവും സ്വർണനിറമാകുന്നത് വരെ വറുത്തെടുക്കുക.
എണ്ണ വാർന്ന് എടുത്ത് ചൂടോടെ വിളമ്പുക.