ക്രിസ്പിയായ പാലപ്പം കിട്ടാൻ അരിയിൽ ഇതു ചേർത്ത് മാവ് അരയ്ക്കൂ
തേങ്ങ- 1 കപ്പ്
തേങ്ങാവെള്ളം- 3/4 കപ്പ്
പച്ചരി- 1.5 കപ്പ്
ചേരുവകൾ
അവൽ- 1/2 കപ്പ്
തേങ്ങ- 1 കപ്പ്
തേങ്ങാവെള്ളം- 3/4 കപ്പ്
പച്ചരി- 1.5 കപ്പ്
യീസ്റ്റ്- 1/2 ടീസ്പൂൺ
പഞ്ചസാര- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
അര കപ്പ് അവലും ഒന്നര കപ്പ പച്ചരിയും ഒരു രാത്രി വെള്ളത്തിൽ കുതിർത്തെടുക്കാം.
ഇതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും, രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കാം.
ഇതിലേയ്ക്ക് അര ടീസ്പൂൺ യീസ്റ്റ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം. അത് എട്ട് മണിക്കൂറെങ്കിലും അടച്ച് മാറ്റി വയ്ക്കാം.
ശേഷം പാലപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേയ്ക്ക് മാവ് ഒഴിച്ച് വട്ടത്തിൽ ചുഴറ്റി പാലപ്പത്തിൻ്റെ ആകൃതിയിലാക്കിയെടുക്കാം. ഇത് അടച്ചു വയ്ക്കാം.
ഇരു വശവും വെന്തതിനു ശേഷം തുറന്ന് പാത്രത്തിലേയ്ക്കു മാറ്റാം.
മാവ് കൂടുതൽ സോഫ്റ്റാകുന്നതിന് അവൽ സഹായകരമാണ്.
തേങ്ങാവെള്ളവും യീസ്റ്റും മാവ് നന്നായി പുളിക്കുന്നതിനും കട്ടികുറയ്ക്കുന്നതിനും സഹായിക്കും.
ബീഫ് കറി, ചിക്കൻ കറി, ഇസ്റ്റ്യൂ എന്നിവയോടൊപ്പം പാലപ്പം കഴിക്കാം.