മിനിറ്റുകൾക്കുള്ളിൽ വറുത്തെടുക്കാം ക്രിസ്പി പക്കോട

  സവാള - 2 എണ്ണം
    ഇഞ്ചി - 1 ടീസ്പൂൺ
    പച്ചമുളക് - 2 എണ്ണം 
    കറിവേപ്പില- ആവശ്യത്തിന്
    മല്ലിയില - ആവശ്യത്തിന്
    കടലമാവ്- 1/2 കപ്പ്
 

ചേരുവകൾ

    സവാള - 2 എണ്ണം
    ഇഞ്ചി - 1 ടീസ്പൂൺ
    പച്ചമുളക് - 2 എണ്ണം 
    കറിവേപ്പില- ആവശ്യത്തിന്
    മല്ലിയില - ആവശ്യത്തിന്
    കടലമാവ്- 1/2 കപ്പ്
    അരിപ്പൊടി - 1 ടീസ്പൂൺ
    പുളിച്ച ഇഡ്ഡലി മാവ് - 2 ടേബിൾ സ്പൂൺ
    മുളകുപൊടി - 1/2 ടീസ്പൂൺ
    ഉപ്പ് - പാകത്തിന്
    വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ അരിഞ്ഞ ഉള്ളിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം. ഇത് 5 മിനിറ്റ് മാറ്റി വെക്കാം.
    ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, മുളകുപൊടി, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് ഇളക്കാം.
    ശേഷം കടലമാവും അരിപ്പൊടിയും ചേർക്കുക. ഇതിലേക്ക് പ്രധാന ചേരുവയായ ഇഡ്ഡലി മാവ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം.
    മാവ് അധികം അയഞ്ഞതാകാൻ പാടില്ല, കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ പാകത്തിലായിരിക്കണം. ഇത് 30 മിനിറ്റ് അടച്ചു വെക്കാം.
    ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, സ്പൂൺ ഉപയോഗിച്ചോ കൈകൊണ്ടോ മാവ് ചെറിയ കഷ്ണങ്ങളായി എണ്ണയിലേക്ക് ഇടാം.
    മിതമായ തീയിൽ സ്വർണ്ണനിറം ആകുന്നത് വരെ വറുത്തെടുക്കാം.
    നല്ല മൊരിഞ്ഞ ഈ ഉള്ളി പക്കോഡ ചൂടൻ ചായക്കൊപ്പം കഴിക്കാം.