ഉരുളക്കിഴങ്ങിന്റെ രുചിയിൽ പുറമേ മൊരിഞ്ഞൊരു പലഹാരം

 

 ചേരുവകൾ: ഉരുളക്കിഴങ്ങ് 3 എണ്ണം, കടലമാവ് 1 കപ്പ്, പച്ചമുളക് 3 എണ്ണം, ഇഞ്ചി 1 ചെറിയ കഷണം, വെളുത്തുള്ളി 4 അല്ലി, കടുക് ½ ടീസ്പൂൺ, കറിവേപ്പില, മഞ്ഞൾപ്പൊടി ½ ടീസ്പൂൺ, മുളകുപൊടി, ഉപ്പ്, എണ്ണ, പാവ്.

തയ്യാറാക്കുന്ന വിധം: വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ചെടുക്കുക. ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉരുളക്കിഴങ്ങും ഉപ്പും ചേർത്ത് ഇളക്കുക. തണുത്തശേഷം ഉരുളകളാക്കുക. കടലമാവിൽ മുളകുപൊടിയും ഉപ്പും വെള്ളവും ചേർത്ത് കട്ടിയുള്ള മാവ് തയ്യാറാക്കുക. ഉരുളകൾ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. പാവിനുള്ളിൽ വെളുത്തുള്ളി ചട്ണിയും വഡയും വെച്ച് വിളമ്പാം.