മസാലയും ക്രിസ്‌പും ഒരുമിച്ചുള്ള എരിയൻ പെറുപയർ ദോശ
ചേരുവകള്‍
ചെറുപയര്‍- ഒന്നരക്കപ്പ്
പച്ചമുളക്- മൂന്നെണ്ണം
ഇഞ്ചി - ചെറിയൊരു കഷ്ണം
ജീരകം - അര ടീസ്പൂണ്‍
ചേരുവകള്‍
ചെറുപയര്‍- ഒന്നരക്കപ്പ്
പച്ചമുളക്- മൂന്നെണ്ണം
ഇഞ്ചി - ചെറിയൊരു കഷ്ണം
ജീരകം - അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ ഒരു പാത്രത്തില്‍ ഇട്ട് നന്നായി കഴുകി അതിലേക്ക് വെള്ളം ഒഴിച്ച് കുതിര്‍ത്ത് വെക്കുക
ആറുമണിക്കൂര്‍ കഴിയുമ്പോള്‍ ആവശ്യത്തിന് വെള്ളവും പച്ചമുളകും ഇഞ്ചിയും ജീരകവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
ഇനി ഈ മാവ് കൊണ്ട് അപ്പോള്‍ തന്നെ ചൂടോടെ ചെറുപയര്‍ ദോശ ഉണ്ടാക്കാം.
ദോശക്കല്ല് അടുപ്പത്ത് വെച്ച് അല്‍പ്പം നെയ്യ് തൂവുക.
ഇത് എല്ലായിടത്തുമാക്കി അതിലേക്ക് ഒരു തവി ദോശമാവ് ഒഴിച്ച് നന്നായി പരത്തുക.
മൊരിഞ്ഞ് വരുമ്പോള്‍ മുകളില്‍ കൂടി അല്‍പ്പം നെയ്യ് തൂവാം.
ക്രിസ്പിയും സ്‌പൈസിയുമായ ചെറുപയര്‍ ദോശ റെഡി.
ഇനി ഇത് ചൂടോടെ നല്ല വെള്ള തേങ്ങാ ചട്‌നിക്കൊപ്പം കഴിക്കാം.