എണ്ണ ഇല്ലാതെ മൊരിഞ്ഞ ദോശ ; ഈ ട്രിക്ക് ട്രൈ ചെയ്താൽ മതി!

 എണ്ണ ചേർക്കാതെ ദോശ മൊരിയിക്കാൻ ബുദ്ധിമുട്ടുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ പലരും ദോശക്കല്ലിൽ അധികമായി എണ്ണ പുരട്ടുന്ന പതിവുണ്ട്. നോൺസ്റ്റിക് പാനിൽ ഇത് കുറച്ച് എളുപ്പമാണെങ്കിലും, അത് പഴകുമ്പോൾ അതിലും ഈ പ്രശ്നം ഉണ്ടാകാം. എന്നാൽ അമിതമായി എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നതാണ് സത്യം.

ഈ പ്രശ്നത്തിന് ലളിതമായൊരു പരിഹാരമുണ്ട്. ഒരു തുള്ളി എണ്ണ പോലും ഉപയോഗിക്കാതെ തന്നെ മൊരിഞ്ഞ ദോശ തയ്യാറാക്കാൻ കഴിയും. വെള്ളം ഉപയോഗിച്ച് ചുടുന്ന രീതിയിൽ ദോശ മൃദുവായും ആരോഗ്യകരമായും ലഭിക്കും. ഹൃദയാരോഗ്യത്തിനും ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഈ രീതിയിലുള്ള ദോശ ഏറെ ഗുണകരമാണ്.

ചെയ്യേണ്ട കാര്യങ്ങൾ

    ഇതിനായി ഒരു കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കാം
    ദോശക്കല്ല് ചൂടാക്കുക. നോൺ സ്റ്റിക്ക് കല്ല് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
    കല്ല് ചൂടായോയെന്ന് നോക്കാൻ അല്‌പം വെള്ളം തളിച്ചുനോക്കുക.
    അതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് കല്ല് തുടയ്‌ക്കുക.
    മാവ് കല്ലിലേയ്‌ക്കൊഴിച്ച് പരത്തിയെടുക്കാം.
    ദോശയുടെ വശങ്ങൾ വെന്തുതുടങ്ങുമ്പോൾ വിരൽ ഉപയോഗിച്ച് അല്‌പം വെള്ളം ദോശയുടെ അരികിലേക്ക് തളിച്ചുകൊടുക്കുക. ഇത് ദോശ കല്ലിൽ പിടിക്കാതെ വിട്ടുവരാൻ സഹായിക്കുന്നു. ദോശയുടെ രണ്ടാമത്തെ വശവും ഇതേ രീതിയിൽതന്നെ ചുട്ടെടുക്കാവുന്നതാണ്.