ക്രിസ്പി ചിക്കൻ ഡോനട്ട് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
വെളുത്തുള്ളി- 4
ഇഞ്ചി- 1
മല്ലിയില- 3 ടേബിൾസ്പൂൺ
പുതിനയില- 1 ടീസ്പൂൺ
സവാള- 1
ചേരുവകൾ
ചിക്കൻ- 250 ഗ്രാം
വെളുത്തുള്ളി- 4
ഇഞ്ചി- 1
മല്ലിയില- 3 ടേബിൾസ്പൂൺ
പുതിനയില- 1 ടീസ്പൂൺ
സവാള- 1
പച്ചമുളക്- 2
കാശ്മീരിമുളകുപൊടി- 1 ടീസ്പൂൺ
ഗരംമസാല- 1 ടീസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
ചിക്കൻ മസാല- 1 ടീസ്പൂൺ
മോസറില്ല ചീസ്- 3 ടേബിൾസ്പൂൺ
വിനാഗിരി- 1 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ബ്രെഡ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ നന്നായി കഴുകി എല്ലില്ലാത്ത ഭാഗം മാറ്റിയെടുക്കാം. അതിലേയ്ക്ക് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചതു ചേർത്തിളക്കാം. മൂന്ന് ടേബിൾസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ പുതിനയില, ഒരു സവാള ചെറിയ കഷ്ണങ്ങളാക്കിയത്, രണ്ട് പച്ചമുളക് അരിഞ്ഞതും ചിക്കനിലേയ്ക്കു ചേർത്ത് അരച്ചെടുക്കാം. ഒരു ടീസ്പൂൺ കാശ്മീരിമുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ ചിക്കൻ മസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ മൊസറില്ല ചീസ് ഗ്രേറ്റ് ചെയ്തതും, ഒരു ടേബിൾസ്പൂൺ വിനാഗിരിയും, ആവശ്യത്തിന് ഉപ്പും ചേർക്കാം.
മൂന്നോ നാലോ ബ്രെഡ് പൊടിച്ചെടുത്ത് ചിക്കൻ അരച്ചതിൽ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി എണ്ണ ഒഴിക്കാം. ചിക്കൻ ചെറിയ ഉരുകളാക്കി നടുക്ക് ചെറിയ ദ്വാരമിട്ട് കോൺഫ്ലോറിലും ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിൽ വറുക്കാം. ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.