ഞൊടിയിടയിൽ വറുത്തെടുക്കാം ക്രിസ്പി അച്ചപ്പം
മുട്ട- 1
പഞ്ചസാര- 1/2 കപ്പ്
എള്ള്- ഒരു ചെറിയ സ്പൂൺ
ചേരുവകൾ
മൈദ- 1 കപ്പ്
മുട്ട- 1
പഞ്ചസാര- 1/2 കപ്പ്
എള്ള്- ഒരു ചെറിയ സ്പൂൺ
ഉപ്പ്- ഒരു നുള്ള്
വെള്ളം- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മൈദയും ഒരു നുള്ള് ഉപ്പും ചേർക്കാം.
ആവശ്യത്തിന് വെള്ളം ഒഴിച്ച് കട്ടകളില്ലാതെ അച്ചപ്പത്തിന്റെ പാകത്തിന് കലക്കിയെടുക്കാം. മാവ് ഒരുപാട് അയഞ്ഞുപോകരുത്. ഇതിലേക്ക് എള്ള് കൂടി ചേർത്ത് ഇളക്കാം.
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കാം. എണ്ണ ചൂടാകുമ്പോൾ അച്ചപ്പത്തിന്റെ അച്ച് എണ്ണയിലിട്ട് നന്നായി ചൂടാക്കാൻ ശ്രദ്ധിക്കണം.
ചൂടായ അച്ച് ബാറ്ററിൽ മുക്കി (അച്ചിന്റെ മുക്കാൽ ഭാഗം മാത്രം മുങ്ങുന്നതാണ് ഉചിതം) തിളച്ച എണ്ണയിലേക്ക് പിടിക്കാം. അച്ചിൽ നിന്നും വിട്ടു വരുന്നത് വരെ പതുക്കെ ഇളക്കി കൊടുക്കാം.
അച്ചപ്പം രണ്ടു വശവും ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുക്കാം.
ശേഷം ടിഷ്യൂ പേപ്പറിനു മുകളിൽ വച്ച് അമിതമായ എണ്ണ നീക്കം ചെയ്ത് കഴിക്കാം. ബാക്കി വന്നവ അടച്ചുറപ്പുള്ള ഒരു പാത്രത്തിലാക്കി സൂക്ഷിച്ചാൽ ദിവസങ്ങളോളം കഴിക്കാം.