കൊതിപ്പിക്കും രുചിയിൽ ക്രീമി ഓറിയോ ഷേക്ക്; വീട്ടിലെ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം
ആവശ്യമായ ചേരുവകൾ:
ഓറിയോ ബിസ്ക്കറ്റ്: 6-7 എണ്ണം
ഫ്രീസ് ചെയ്ത പാൽ: 1 കപ്പ് (നല്ല കട്ടി കിട്ടാൻ)
ചെറുപഴം: 1 എണ്ണം (നല്ല ക്രീമി ടെക്സ്ചർ ലഭിക്കാൻ)
May 28, 2026, 14:30 IST
ആവശ്യമായ ചേരുവകൾ:
ഓറിയോ ബിസ്ക്കറ്റ്: 6-7 എണ്ണം
ഫ്രീസ് ചെയ്ത പാൽ: 1 കപ്പ് (നല്ല കട്ടി കിട്ടാൻ)
ചെറുപഴം: 1 എണ്ണം (നല്ല ക്രീമി ടെക്സ്ചർ ലഭിക്കാൻ)
കൊക്കോ പൗഡർ: 1 ടീസ്പൂൺ
ഡാർക്ക്/മിൽക്ക് ചോക്ലേറ്റ്: അല്പം (ചോക്ലേറ്റ് ടേസ്റ്റ് കൂട്ടാൻ)
ഫ്രഷ് ക്രീം: 1 ടേബിൾ സ്പൂൺ (നല്ല റിച്ച്നെസ്സ് കിട്ടാൻ)
പഞ്ചസാര: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് ഓറിയോ ബിസ്ക്കറ്റും ചെറുപഴവും ചേർക്കുക.
ഇതിലേക്ക് ഫ്രീസ് ചെയ്ത പാൽ, കൊക്കോ പൗഡർ, ചോക്ലേറ്റ് കഷ്ണങ്ങൾ, ഫ്രഷ് ക്രീം, ആവശ്യത്തിന് പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
ഒരു ഗ്ലാസിൻ്റെ വശങ്ങളിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ചു അലങ്കരിക്കുക.
തയ്യാറാക്കിയ കൂട്ട് ഗ്ലാസിലേക്ക് പകർന്നു, മുകളിൽ കുറച്ച് ഓറിയോ ബിസ്ക്കറ്റ് ക്രഷ് ചെയ്തത് വിതറി സെർവ് ചെയ്യാം.