ചായക്കടയിലെ പലഹാരങ്ങൾ മാറ്റിവെക്കൂ; വീട്ടിൽ ഉണ്ടാക്കാം കിടിലൻ ക്രീമി മസാല സാൻഡ്‌വിച്ച്!

ചേരുവകൾ:

  ബ്രെഡ് – 6 സ്ലൈസ്

  മയോണൈസ് – 3 ടേബിൾസ്പൂൺ

  സവാള – 1 എണ്ണം

  തക്കാളി – 1 എണ്ണം

 

ചേരുവകൾ:

    ബ്രെഡ് – 6 സ്ലൈസ്

    മയോണൈസ് – 3 ടേബിൾസ്പൂൺ

    സവാള – 1 എണ്ണം

    തക്കാളി – 1 എണ്ണം

    കാരറ്റ് – 1 ചെറിയത്

    കാപ്സിക്കം – ½ എണ്ണം

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    മുളകുപൊടി – ¼ ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    ബട്ടർ – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:

    സവാള, തക്കാളി, കാരറ്റ്, കാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞെടുക്കുക.

    ഒരു ബൗളിൽ അരിഞ്ഞ പച്ചക്കറികൾ ചേർത്ത് മയോണൈസ്, കുരുമുളകുപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.

    എല്ലാ ചേരുവകളും നന്നായി ഇളക്കി സാൻഡ്‌വിച്ച് മസാല തയ്യാറാക്കുക.

    ബ്രെഡ് സ്ലൈസിൽ തയ്യാറാക്കിയ മിശ്രിതം പുരട്ടുക.

    മറ്റൊരു ബ്രെഡ് സ്ലൈസ് മുകളിൽ വെച്ച് ചെറുതായി അമർത്തുക.

    പാനിൽ ബട്ടർ പുരട്ടി സാൻഡ്‌വിച്ചിന്റെ ഇരുവശവും മൊരിയുന്നതുവരെ ടോസ്റ്റ് ചെയ്യുക.

    നടുവിലൂടെ മുറിച്ച് ചൂടോടെ വിളമ്പാം.