റെസ്റ്റോറന്റ് സ്റ്റൈലിൽ ക്രീമി ചിക്കൻ പാസ്ത ഇനി വീട്ടിൽ വളരെ എളുപ്പത്തിൽ
അവശ്യ സാധനങ്ങൾ
മക്രോണി പാസ്ത – ഒരു കപ്പ്
ചിക്കൻ – 250 ഗ്രാം
സവാള – 1
തക്കാളി- 1
കാശ്മീരി മുളക് – 5 എണ്ണം
അവശ്യ സാധനങ്ങൾ
മക്രോണി പാസ്ത – ഒരു കപ്പ്
ചിക്കൻ – 250 ഗ്രാം
സവാള – 1
തക്കാളി- 1
കാശ്മീരി മുളക് – 5 എണ്ണം
ചുവന്ന മുളക്- 5 എണ്ണം
വെളുത്തുള്ളി – 4 അല്ലി
കശുവണ്ടി പരിപ്പ് – 10 എണ്ണം
വെള്ളം – ആവിഷയത്തിനു
ഉപ്പ്- ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്
കുക്കിംഗ് ക്രീം – 2 സ്പൂൺ
ചീസ് – ഇഷ്ടാനുസരണം
ബട്ടർ – 50 GRAM
തയാറാക്കുന്ന വിധം
ആദ്യമായി ഇഡലി തട്ടുകളിലേക്ക് മക്രോണി പാസ്ത എടുത്ത് അതിൽ ആവശ്യത്തിന് വെള്ളവും ഉപ്പും അല്പം ഓയിലും ചേർക്കുക. ഇതിന് തൊട്ടുമുകളിലത്തെ തട്ടിൽ മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ വെക്കാവുന്നതാണ്. ഏറ്റവും മുകളിലത്തെ തട്ടിലായി സവാള, തക്കാളി, കാശ്മീരി മുളക്, ചുവന്ന മുളക്, വെളുത്തുള്ളി, കശുവണ്ടി പരിപ്പ് എന്നിവ കൂടി വെക്കുക. ഇവയെല്ലാം കൂടി 15 മുതൽ 20 മിനിറ്റ് വരെ ആവിയിൽ നന്നായി വേവിച്ചെടുക്കണം.
ആവിയിൽ വെന്ത ഇവ തണുത്ത ശേഷം അവ നന്നായി അരച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കി മാറ്റണം. തുടർന്ന് മറ്റൊരു പാൻ ചൂടാക്കി അതിൽ ബട്ടർ ചേർത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന ഈ പേസ്റ്റ് ഒഴിക്കുക. ഇത് നന്നായി തിളച്ചു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന മക്രോണിയും, ആവിയിൽ വേവിച്ച് പിച്ചിയെടുത്ത ചിക്കനും, ചിക്കൻ സ്റ്റോക്കും ചേർത്ത് നന്നായി യോജിപ്പിക്കുക. വിഭവത്തിന് നല്ലൊരു സുഗന്ധവും ക്രീമി ടെക്സ്ചറും ലഭിക്കാനായി ഇതിലേക്ക് അല്പം കുക്കിംഗ് ക്രീമും ചീസും കൂടി ചേർക്കാവുന്നതാണ്.