അഞ്ചേ അഞ്ച് മിനിറ്റിൽ ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്; ക്രീമിയായ ചീസ് എഗ്ഗ് സാൻവിച്ച്
ചേരുവകൾ
ബ്രെഡ് – 2 സ്ലൈസ്
മുട്ട ഉപ്പും കുരുമുളകു പൊടിയും ചേർത്ത് ചിക്കിയത് – 1
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – ഒരു ടീസ്പൂൺ
തക്കാളി, സവാള, കാരറ്റ്, ക്യാപ്സിക്കം എന്നിവ കൊത്തിയരിഞ്ഞത് – ഓരോ ടീസ്പൂൺ വീതം
May 20, 2026, 13:45 IST
ചേരുവകൾ
ബ്രെഡ് – 2 സ്ലൈസ്
മുട്ട ഉപ്പും കുരുമുളകു പൊടിയും ചേർത്ത് ചിക്കിയത് – 1
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – ഒരു ടീസ്പൂൺ
തക്കാളി, സവാള, കാരറ്റ്, ക്യാപ്സിക്കം എന്നിവ കൊത്തിയരിഞ്ഞത് – ഓരോ ടീസ്പൂൺ വീതം
പച്ചമുളക് അരിഞ്ഞത്– കാൽ ടീസ്പൂൺ
മല്ലിയില – അര ടീസ്പൂൺ
കുരുമുളക് പൊടി, ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
മുട്ട ഒഴികെയുള്ള ചേരുവകൾ എല്ലാം കൂടി പാത്രത്തിൽ നന്നായി മിക്സ് ചെയ്യുക. 2 പീസ് ബ്രെഡ് എടുത്ത് ഒന്നിൽ ആവശ്യത്തിന് ഫില്ലിങ് വയ്ക്കുക. അതിനു മീതെ മുട്ട ചിക്കിയത് വയ്ക്കുക. അടുത്തതായി ചീസ് ഒരെണ്ണം വച്ച് രണ്ടാമത്തെ ബ്രെഡ് അതിനു മീതെ വയ്ക്കുക. ചൂടായ പാനിൽ നെയ്യ് പുരട്ടി ബ്രെഡ് അടച്ചുവച്ച് ഇരുവശവും മൊരിക്കുക.