മഴയത്ത് ക്രീമി കാരറ്റ് സൂപ്പ് ആയാലോ ?
Oct 29, 2025, 18:30 IST
ചെറുതായി നുറുക്കിയ രണ്ട് കാരറ്റും സവാളയും രണ്ടര കപ്പ് വെള്ളം ചേർത്തു വേവിച്ച് എടുക്കാം. കുട്ടികൾക്കു കൊടുക്കുമ്പോൾ അരടേബിൾസ്പൂൺ വെണ്ണയും ചേർത്തു വേവിച്ചെടുക്കാം. ചൂട് കുറയുമ്പോൾ ഇത് മിക്സിയിൽ അരച്ച് എടുക്കാം.
സൂപ്പിലേക്കു ആവശ്യമായ വൈറ്റ് സോസ് തയാറാക്കാൻ ഒരു ഫ്രൈയിങ് പാനിൽ രണ്ട് ടേബിൾസ്പൂൺ വെണ്ണ ചൂടാകുമ്പോൾ രണ്ട് ടേബിൾസ്പൂൺ മൈദ മാവ് ചേർത്തു നന്നായി യോജിപ്പിക്കാം. പതഞ്ഞു വരുമ്പോൾ തീ കുറച്ചു മൂന്നര കപ്പ് പാൽ കുറേശ്ശേ ചേർത്ത് യോജിപ്പിക്കാം.
ഇതിലേക്കു ഒരു സ്പൂൺ കുരുമുളകുപൊടിയും അരച്ചു വച്ച കാരറ്റും ചേർക്കാം. നന്നായി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പ് ചേർക്കാം. സൂപ്പ് പരുവത്തിൽ വരുമ്പോൾ തീ ഓഫ് ചെയ്യാം. (സൂപ്പ് കട്ടിയായി പോയാൽ ചൂട് പാൽ ചേർക്കാം)