ക്രീംബണ്‍ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

മൈദ- മൂന്ന് കപ്പ് + 3 ടേബിള്‍ സ്പൂണ്‍

പാല്‍ – ഒന്നര കപ്പ്

യീസ്റ്റ് – രണ്ട് ടീസ്പൂണ്‍

ബട്ടര്‍- മൂന്ന് ടേബിള്‍സ്പൂണ്‍

പഞ്ചസാര – മൂന്ന് ടേബിള്‍ സ്പൂണ്‍

 

ചേരുവകള്‍

മൈദ- മൂന്ന് കപ്പ് + 3 ടേബിള്‍ സ്പൂണ്‍

പാല്‍ – ഒന്നര കപ്പ്

യീസ്റ്റ് – രണ്ട് ടീസ്പൂണ്‍

ബട്ടര്‍- മൂന്ന് ടേബിള്‍സ്പൂണ്‍

പഞ്ചസാര – മൂന്ന് ടേബിള്‍ സ്പൂണ്‍

ഉപ്പ്- ഒരു ടീസ്പൂണ്‍

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

ക്രീം തയാറാക്കാന്‍

ബട്ടര്‍ -100 ഗ്രാം

പഞ്ചസാര പൊടിച്ചത് – രണ്ടര കപ്പ്

പാല്‍- രണ്ട് ടേബിള്‍സ്പൂണ്‍

വാനില എസന്‍സ് – അരടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടുള്ള ഉള്ള ഒന്നര കപ്പ് പാലില്‍ യീസ്റ്റ് കുതിര്‍ക്കുക

ഇതിലേക്ക് ബട്ടര്‍, പഞ്ചസാര, ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കുക.

മൈദ ചേര്‍ത്ത് കുഴച്ചെടുക്കുക.

ഇത് ഒരു മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കുക.

ഇത് ഒന്നുകൂടി കുഴച്ച ശേഷം ഉരുളകളാക്കുക.

ഇതിന് വീണ്ടും നനഞ്ഞ തുണി കൊണ്ട് മൂടി വയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക.

ഉരുളകള്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തുകോരുക.

ഒരു പാത്രത്തില്‍ ബട്ടര്‍ എടുത്ത് നന്നായി പതപ്പിച്ച് എടുക്കുക.

ഇതിലേക്ക് പൊടിച്ച പഞ്ചസാര അല്‍പാല്‍പം ചേര്‍ത്ത് ഇളക്കുക.

വാനില എസന്‍സും പാലും ചേര്‍ത്ത് യോജിപ്പിച്ച് എടുക്കണം.

ബണ്‍ രണ്ടായി മുറിച്ച ശേഷം ഫില്ലിങ് തേച്ചു കൊടുക്കാം.