ഞണ്ട് മസാലയ്ക്ക് പുതിയ ടേസ്റ്റ്

 

 ചേരുവകൾ

ഞണ്ട് – 1 കിലോ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
എണ്ണ – 2 ടീസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
വലിയ ഉള്ളി – 3-4 ഇടത്തരം വലിപ്പം ചെറുതായി അരിഞ്ഞത്
കുറച്ച് കറിവേപ്പില
പച്ചമുളക് 4-5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
തക്കാളി 2, ചെറുതായി അരിഞ്ഞത്
ഉപ്പ് പാകത്തിന്
മഞ്ഞൾപൊടി 1/4 ടീസ്പൂൺ
മല്ലിപ്പൊടി 1 ടീസ്പൂൺ
മല്ലിയില 1 പിടി ചെറുതായി അരിഞ്ഞത്

ഉണ്ടാക്കുന്ന വിധം

ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടിപ്പൊടി എന്നിവ ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്ത ഞണ്ട്. ഒരു ഇഡ്ഡലിത്തട്ടിൽ വച്ച് 10-15 മിനിറ്റ് ആവി കയറ്റി വേവിക്കുക. കടായി അടുപ്പത്തുവെച്ച് അതിൽ നെയ്യ്, എണ്ണ, പെരുംജീരകം, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇതിൽ, മഞ്ഞൾ, മുളക്, മല്ലി മുതലായ പൊടികൾ ചേർത്ത് വീണ്ടും ഇളക്കുക. രണ്ടു തക്കാളിയും ഉപ്പും ചേർത്ത് ഇളക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചുവച്ച ഞണ്ട് ചേർക്കുക. നന്നായി ഇളക്കിയ ശേഷം, മസാല കട്ടിയാകുന്നതുവരെ പത്തു മിനിറ്റ് നേരം മൂടിവച്ച് വേവിക്കുക. വെന്ത ശേഷം, മുകളിൽ മല്ലിയില വിതറി വാങ്ങിവയ്ക്കാം. ഇത് ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം.