കൊതിയൂറുന്ന പോർക്ക് വിന്താലു

  പോർക്ക്- 1 കിലോ
    കശ്മീരി മുളക്- 10-12 എണ്ണം
    വിനാഗിരി- 1/2 കപ്പ്
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 2 ടേബിൾ സ്പൂൺ
 

 ചേരുവകൾ

    പോർക്ക്- 1 കിലോ
    കശ്മീരി മുളക്- 10-12 എണ്ണം
    വിനാഗിരി- 1/2 കപ്പ്
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 2 ടേബിൾ സ്പൂൺ
    സവാള- 3 എണ്ണം (ചെറുതായി അരിഞ്ഞത്)
    മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ 
    കറുവപ്പട്ട- ചെറിയ കഷ്ണം 
    ഗ്രാമ്പൂ- 4 എണ്ണം 
    കുരുമുളക്- 1 ടീസ്പൂൺ 
    ജീരകം- 1 ടീസ്പൂൺ 
    കടുക്- 1/2 ടീസ്പൂൺ
    ശർക്കര- 1 ടീസ്പൂൺ
    ഉപ്പ്, എണ്ണ- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം 

    വറ്റൽമുളക്, ജീരകം, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട, കടുക് എന്നിവ വിനാഗിരി ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് വിൻന്താ ലവിന് പ്രത്യേക രുചി നൽകുന്നു.
    കഴുകി വൃത്തിയാക്കിയ പോർക്ക് കഷ്ണങ്ങളിലേക്ക് അരച്ചുവെച്ച മസാലയും, മഞ്ഞൾപ്പൊടിയും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം. ഇത് കുറഞ്ഞത് 4 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെക്കാം.
    ഒരു ചീനച്ചട്ടിയിലോ കുക്കറിലോ എണ്ണ ചൂടാക്കി സവാള വഴറ്റാം. സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മാരിനേറ്റ് ചെയ്ത ഇറച്ചി ചേർത്ത് നന്നായി ഇളക്കാം.
    ഇറച്ചിയിൽ നിന്ന് വെള്ളം ഇറങ്ങി വരുന്നത് വരെ വഴറ്റാം. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം. കുക്കറാണെങ്കിൽ 4-5 വിസിൽ വരെ വേവിക്കാം.
    ഇറച്ചി വെന്ത് ചാറ് കുറുകി വരുമ്പോൾ രുചി ക്രമീകരിക്കാൻ ഒരു ടീസ്പൂൺ പഞ്ചസാരയോ ശർക്കരയോ ചേർക്കാം. എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.