നാടൻ ചിക്കൻ റോസ്റ്റ്
ചിക്കൻ – 1 കിലോ
സവാള – 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 സ്പൂൺ
മുളകുപൊടി – 2 സ്പൂൺ
മല്ലിപ്പൊടി – 1 സ്പൂൺ
Mar 20, 2026, 10:30 IST
ആവശ്യമായ ചേരുവകൾ
ചിക്കൻ – 1 കിലോ
സവാള – 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 സ്പൂൺ
മുളകുപൊടി – 2 സ്പൂൺ
മല്ലിപ്പൊടി – 1 സ്പൂൺ
മഞ്ഞൾപ്പൊടി – ½ സ്പൂൺ
കുരുമുളക് പൊടി – 1 സ്പൂൺ
ഗരം മസാല – 1 സ്പൂൺ
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. മസാലപ്പൊടികൾ ചേർത്ത് നന്നായി വഴറ്റിയ ശേഷം ചിക്കൻ ചേർത്ത് വേവിക്കുക. വെള്ളം കുറഞ്ഞ് എണ്ണ തെളിയുമ്പോൾ കറിവേപ്പില ചേർത്ത് ഇളക്കി ഇറക്കുക.