മനസും ശരീരവും തണുപ്പിക്കാൻ ബദാം മിൽക്ക്

ബദാം                                      20  എണ്ണം

പാൽ                                        2  കപ്പ്

പഞ്ചസാര                      ആവശ്യത്തിന്

 

വേണ്ട ചേരുവകൾ

ബദാം                                      20  എണ്ണം

പാൽ                                        2  കപ്പ്

പഞ്ചസാര                      ആവശ്യത്തിന്

കുങ്കുമപ്പൂവ്                      1  നുള്ള്

ഏലയ്ക്കാപ്പൊടി          1/4 ടീസ്പൂൺ

വെള്ളം                                1 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ബദാം ചൂട് വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർക്കാനായി വയ്ക്കുക. ശേഷം ബദാമിന്റെ തൊലി മാറ്റുക. ശേഷം ബദാം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റി കാൽ കപ്പ് പാലും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ശേഷം ഒരു പാത്രം വച്ച് അരലിറ്റർ പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. ശേഷം അതിലേക്ക് തൊലി മാറ്റി വച്ചിട്ടുള്ള ബദാം ചേർത്ത് കൊടുക്കുക. മിക്സിയുടെ ജാറിൽ കാൽ കപ്പ് പാൽ ഒഴിച്ച് മിക്സ് ചെയ്ത് അതും കൂടി ഒഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക . 

ശേഷം പഞ്ചസാരയും കുങ്കുമപ്പൂവും ഏലയ്ക്കാ പൊടിച്ചതും ചേർത്ത് ഇളക്കി വീണ്ടും രണ്ട് മിനിറ്റ് തിളപ്പിച്ച് തീ ഓഫ് ചെയ്യുക. ഒരു പാത്രത്തിൽ അരിപ്പ വച്ച് ബദാം പാൽ നന്നായി അരിച്ചെടുക്കുക. ശേഷം ഫ്രിഡ്ജിൽ വച്ച് ഒന്ന് തണുപ്പിക്കുക. ശേഷം ഒരു ​ഗ്ലാസിൽ ഒഴിച്ച് കുടിക്കുക.