ബിസ്‌കറ്റ് കൊണ്ട് അടിപൊളി കപ്‌കേക്ക്

കപ്‌കേക്ക് പലർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. കുട്ടികൾക്ക് പ്രത്യേകിച്ച്. വൈകുന്നേരം കുട്ടികൾക്ക് സ്‌നാക്‌സിന്റെ കൂടെയോ സ്‌കൂളിലോ ഒക്കെ അമ്മമാർ കപ്‌കേക്ക് കൊടുത്തുവിടാറുണ്ട്. എന്നാൽ, ബോർബോൺ ബിസ്‌കറ്റ് കൊണ്ട് അടിപൊളി കപ്‌കേക്ക് ഉണ്ടാക്കിയാലോ.. വെറും 3 ചേരുവകൾ മാത്രം മതി.

ആവശ്യമായ ചേരുവകൾ
ബോർബോൺ ബിസ്‌കറ്റ് – 2 പാക്കറ്റ്
ഡയറി മിൽക്ക് – 1 എണ്ണം
പാൽ – ഒരു കപ്പ്

തയാറാക്കുന്ന വിധം
മിക്‌സിയുടെ ജാറിൽ ബിസ്‌കറ്റും, പാലും അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത ബിസ്‌കറ്റും, പാലും ചേർന്ന മിക്‌സ് ടീ കപ്പിൽ 3/4 ഒഴിക്കുക.
ഡയറി മിൽക്ക് 4 ക്യൂബ് ഒരു കപ്പിൽ ചേർത്ത് മുകളിൽ അൽപം കൂടെ ബാട്ടർ ഒഴിക്കുക.
ഏതെങ്കിലും ഒരു പാത്രം 15 മിനിറ്റ്‌സ് പ്രീ ഹീറ്റ് ചെയ്യുക.

ചൂടായ പാത്രത്തിൽ ഒരു ചെറിയ സ്റ്റാൻഡ് വച്ച് മുകളിലായി ഫിൽ ചെയ്ത കപ്പ് 25 മിനിറ്റ്‌സ് ബേക്ക് ചെയ്യുക.
(ഓവൻ ഉള്ളവർ 180 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചെയ്ത് 3 മിനിറ്റ് വച്ചാൽ മതി). ബോർബോൺ കപ്‌കേക്ക് റെഡി. ഇനി കുട്ടികൾക്കായി നൽകാം.