കണ്ണിനും മനസ്സിനും കുളിർമയേകും ശംഖുപുഷ്പം ജ്യൂസ്
ആവശ്യമുള്ള സാധനങ്ങൾ
ശംഖുപുഷ്പം –10 എണ്ണം
വെള്ളം – ഒരു കപ്പ്
നാരങ്ങ നീര് - രണ്ടു ടേബിൾ സ്പൂൺ
Apr 30, 2026, 15:38 IST
ശംഖുപുഷ്പം ലെമണേഡ്
ആവശ്യമുള്ള സാധനങ്ങൾ
ശംഖുപുഷ്പം –10 എണ്ണം
വെള്ളം – ഒരു കപ്പ്
നാരങ്ങ നീര് - രണ്ടു ടേബിൾ സ്പൂൺ
തേൻ,ഐസ്‌ക്യൂബ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
വെള്ളം നന്നായി തിളപ്പിച്ചു അതിലേക്ക് കഴുകി വൃത്തിയാക്കിയ പൂവുകൾ ഇട്ട് ഇളക്കി നന്നായി നീല നിറം ആയാൽ പൂക്കൾ എടുത്തു മാറ്റി വെള്ളം തണുപ്പിക്കാൻവയ്ക്കുക.
ശേഷം ഒരു സെർവിങ് ഗ്ലാസ് എടുത്തു അതിൽ നാരങ്ങ നീരും തേനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു ഗ്ലാസിന്റെ മുകൾഭാഗം വരെ ഐസ് ക്യൂബ്സ് ഇടുക.
ശേഷം ചൂടാറിയ, നേരത്തെ എടുത്തുവച്ച ശംഖുപുഷ്പ വെള്ളം ചേർക്കുക.നാരങ്ങ നീര് ചേരുന്നതോടെ നീലയായ വെള്ളത്തിന്റെ നിറം മാറി പർപ്പിൾ ആയി വരുന്നത് കാണാം