മുട്ടയും പഴവും ചേര്‍ന്ന  കിടിലൻ കോമ്പിനേഷൻ 

പഴുത്ത എത്തപ്പഴം തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക.ഒരു കടായിയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക.
 

ചേരുവകള്‍

    *ഏത്തപ്പഴം - മൂന്നെണ്ണം
    *മുട്ട - നാലെണ്ണം
    *പഞ്ചസാര - നാല് ടേബിള്‍സ്പൂണ്‍
    *ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്‍
    *അണ്ടിപ്പരിപ്പ് - 15 എണ്ണം
    *ഉണക്കമുന്തിരി - 15 എണ്ണം
    *നെയ്യ് - രണ്ട് ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

    *പഴുത്ത എത്തപ്പഴം തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക.
    *ഒരു കടായിയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക.
    *അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വെവ്വേറെയായി വറുത്തെടുക്കുക.
    *അതേ പാത്രത്തിലേക്ക് ചെറുതായി മുറിച്ചുവെച്ചിരിക്കുന്ന പഴ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി വഴറ്റുക.
    *പാത്രം അടുപ്പില്‍ നിന്ന് മാറ്റി വെക്കുക.
    *മറ്റൊരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചൊഴിച്ച് പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
    *ഈ മിശ്രിതം അടുപ്പില്‍ നിന്നും മാറ്റിവെച്ചിരിക്കുന്ന പഴം അടങ്ങിയ പാത്രത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
    *അതിലേക്ക് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ക്കുക.
    *ഇത് അടുപ്പില്‍ വെച്ച് അടച്ചുവെച്ച് 20 മിനിട്ടോളം വേവിക്കുക.
    *ഇനി തീയില്‍ നിന്നും പാത്രം മാറ്റി തണുക്കാന്‍ വെക്കുക.
    *രുചികരമായ കായ്‌പോള തയ്യാര്‍.
    *ഇനി ഇത് കഷ്ണങ്ങളാക്കി മുറിച്ച് വിളമ്പാം.