അപ്പത്തിനും, ചപ്പാത്തിക്കും, ചോറിനും കിടിലൻ കോമ്പിനേഷൻ
പുഴുങ്ങിയ മുട്ട - 5 എണ്ണം
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
പട്ട - 2
ഗ്രാമ്പൂ - 4
ഏലക്ക - 4
ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി ചതച്ചത് - 6-7എണ്ണം
ചേരുവകൾ
പുഴുങ്ങിയ മുട്ട - 5 എണ്ണം
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
പട്ട - 2
ഗ്രാമ്പൂ - 4
ഏലക്ക - 4
ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി ചതച്ചത് - 6-7എണ്ണം
വലിയ സവാള - 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില - കുറച്ച്
പച്ചമുളക് - 5-7
ഉരുളക്കിഴങ്ങ് - 1 വലുത്
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് - 1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി - 1 ടീസ്പൂൺ
തക്കാളി - 2
തേങ്ങാ പാൽ - 1 കപ്പ്
നെയ്യ് - 2 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
ഉണക്ക മുളക് - 2
മല്ലിയില - ഒരു പിടി
തയാറാക്കുന്ന വിധം
•ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ടു ചെറുതായി വഴറ്റുക. ശേഷം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, വലിയ സവാള അരിഞ്ഞത് , കറിവേപ്പില, പച്ചമുളക് എന്നിവ കൂടി ചേർത്തു രണ്ടു ടേബിൾസ്പൂൺ വെള്ളവും ഒഴിച്ച് സവാളക്കു മുകളിൽ ഉരുളക്കിഴങ്ങു നിരത്തി വയ്ക്കുക.
• കുക്കർ അടച്ചു വച്ച് ചെറിയ തീയിൽ 2-3 വിസിൽ വരെ വേവിക്കുക. ശേഷം കുക്കർ തുറന്ന് ഉരുളക്കിഴങ്ങ് എടുത്തു മാറ്റി ഉടച്ചെടുക്കുക.
പിന്നീട് മഞ്ഞൾ പൊടി, കുരുമുളക് പൊടി, മല്ലിപ്പൊടി, പെരുംജീരകം പൊടി, കാശ്മീരി മുളക് പൊടി എന്നിവ ഇട്ടു ചെറുതായി വഴറ്റുക.
തക്കാളി കൂടി ചേർത്ത് കൊടുക്കാം. എല്ലാം കൂടി ഒന്ന് കുറുകുമ്പോൾ ഉരുളക്കിഴങ്ങു ഉടച്ചതും തേങ്ങാപ്പാലും ചേർക്കാം.
ചെറുതായി തിള വരുമ്പോൾ പുഴുങ്ങിയ മുട്ട കൂടി ചേർത്തി തീ ഓഫ് ചെയുക.
•മറ്റൊരു പാൻ അടുപ്പിൽ വച്ച് 2 ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. ഉണക്ക മുളകും കറിവേപ്പിലയും കൂടെ ഇട്ട് താളിച്ചു കറിയിലേക്കൊഴിക്കാം. ഒരു പിടി മല്ലിയില കൂടി ചേർത്തു സ്വാദിഷ്ടമായ മുട്ടക്കറി വിളമ്പാം.