രുചിയൂറും തേങ്ങാ സാദം തയ്യാറാക്കിയാലോ ?
Jul 31, 2024, 11:15 IST
ചേരുവകൾ
വെളിച്ചെണ്ണ രണ്ട് സ്പൂൺ
കടുക് കാൽ ടീസ്പൂൺ
കടലപ്പരിപ്പ് അര ടീസ്പൂൺ
ഉഴുന്നുപരിപ്പ് അര ടീസ്പൂൺ
കടല ഒരു പിടി
ചുവന്ന മുളക് 2 എണ്ണം
നാളികേരം ഒരു പിടി
കറിവേപ്പില രണ്ട് തണ്ട്
ഉപ്പ് പാകത്തിന്
തയാറാക്കേണ്ട വിധം
വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അതിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, കടലപരിപ്പ്, കടല, ചുവന്ന മുളക്, കറിവേപ്പില നന്നായി ഫ്രൈ ചെയ്ത് അതിലേക്ക് ചോറ് ഉപ്പ് നാളികേരം ചേർത്ത് നന്നായി ഇളക്കുക.വളരെ സ്വാദിഷ്ടമായ നമ്മുടെ സ്വന്തം കോക്കനട്ട് റൈസ് റെഡിയായി.