കുട്ടികൾക്കിഷ്ടമാകും ഈ കോക്കനട്ട് പുഡിങ്
തയ്യാറാക്കുന്ന വിധം: അര ലിറ്റര്‍ പാല്‍ പഞ്ചസാരയും മില്‍ക്ക്‌മെയ്ഡും ചേര്‍ത്ത് കുറുക്കിയെടുക്കുക. അതോടൊപ്പം കഴുകിയ ചൈനാഗ്രാസ് അരമണിക്കൂര്‍ കുതിര്‍ത്തിവച്ച് ഡബിള്‍ ബോയില്‍ ചെയ്യുക. ശേഷം കുറുകിയ പാലില്‍ ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക
Sep 14, 2024, 09:05 IST
ചേരുവകള്‍
തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ കട്ടിപ്പാല്‍
പാല്‍ - അര ലിറ്റര്‍
ചൈനാഗ്രാസ് - 10 ഗ്രാം
പഞ്ചസാര - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: അര ലിറ്റര്‍ പാല്‍ പഞ്ചസാരയും മില്‍ക്ക്‌മെയ്ഡും ചേര്‍ത്ത് കുറുക്കിയെടുക്കുക. അതോടൊപ്പം കഴുകിയ ചൈനാഗ്രാസ് അരമണിക്കൂര്‍ കുതിര്‍ത്തിവച്ച് ഡബിള്‍ ബോയില്‍ ചെയ്യുക. ശേഷം കുറുകിയ പാലില്‍ ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. കുറുകി വന്നാല്‍ തീ ഓഫ് ചെയ്ത് ആവി പോയശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക. പിന്നീടത് വേറെ പാത്രത്തിലേക്ക് മാറ്റി മൂന്നു മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. പുഡ്ഡിങ് റെഡി.