രുചിയിൽ സൂപ്പറാണ്, ഉണ്ടാക്കാൻ എളുപ്പവുമാണ്; ഈ കോക്കനട്ട് ലഡു ഒന്നു പരീക്ഷിക്കൂ

ആവശ്യമായ സാധനങ്ങൾ
തേങ്ങ ചിരണ്ടിയത് – 2 കപ്പ് (ഫ്രഷ് അല്ലെങ്കിൽ ഉണങ്ങിയ തേങ്ങ)
കണ്ടൻസ്ഡ് മിൽക്ക് – 1 കപ്പ്
ഏലക്കാപ്പൊടി – ½ ടീസ്പൂൺ

 

ആവശ്യമായ സാധനങ്ങൾ
തേങ്ങ ചിരണ്ടിയത് – 2 കപ്പ് (ഫ്രഷ് അല്ലെങ്കിൽ ഉണങ്ങിയ തേങ്ങ)
കണ്ടൻസ്ഡ് മിൽക്ക് – 1 കപ്പ്
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
തേങ്ങ ചിരണ്ടിയത് – ½ കപ്പ് (ഉരുട്ടാൻ)
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ചൂടാക്കി 2 കപ്പ് തേങ്ങ ചിരണ്ടിയത് 2–3 മിനിറ്റ് ചെറുതീയിൽ ഇളക്കുക. ബ്രൗൺ നിറമാകരുത്.
കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് തുടർച്ചയായി ഇളക്കുക.
മിശ്രിതം കട്ടിയായി പാനിൽ നിന്ന് വിട്ടുവരാൻ തുടങ്ങുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് നന്നായി ഇളക്കുക.
തീ ഓഫ് ചെയ്ത് 5–10 മിനിറ്റ് തണുക്കാൻ വയ്ക്കുക.
കൈയിൽ അല്പം നെയ്യ് പുരട്ടി ചെറിയ ഉരുളകളായി ഉരുട്ടുക.
ഓരോ ലഡുവും ബാക്കിയുള്ള തേങ്ങ ചിരണ്ടിയതിൽ ഉരുട്ടിയെടുത്ത് വിളമ്പാം.