തേങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു മധുരം തയ്യാറാക്കാം...

 

ആവശ്യമുള്ള സാധനങ്ങൾ

    തേങ്ങ ചിരവിയത് - രണ്ടര കപ്പ്
    ശർക്കര പൊടിച്ചത് - ഒരു കപ്പ്
    ഏലക്ക പൊടിച്ചത് - അര ടീസ്പൂൺ
    നെയ്യ് - 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു ചൂടായ പാനിൽ നെയ്യൊഴിച്ച് തേങ്ങ ചിരവിയത് ചേർത്ത് ഇളക്കുക. ഇതിലേക്ക് ശർക്കര പൊടിച്ചത് ചേർത്ത് ഉരുകിയോചിക്കുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഏലക്കാപൊടി ചേർത്തിളക്കുക. ഇറക്കിവെച്ചു ചൂടാറിയ ശേഷം ഉരുട്ടിയെടുക്കുക.