കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും തേങ്ങാ ഹൽവ
കോണ്‍ഫ്ലോര്‍ – 2 സ്പൂണ്‍
വെള്ളം – കാല്‍ കപ്പ്
വേണ്ട സാധനങ്ങള്‍
തേങ്ങാപ്പാല്‍ – 1 കപ്പ്
കോണ്‍ഫ്ലോര്‍ – 2 സ്പൂണ്‍
വെള്ളം – കാല്‍ കപ്പ്
പഞ്ചസാര – 1 കപ്പ്
നെയ്യ് – 2 സ്പൂണ്‍
അണ്ടിപ്പരിപ്പ് – 10 എണ്ണം
ഉണ്ടാക്കുന്ന വിധം
– ഒരു മുറി തേങ്ങയും രണ്ടുമൂന്നു ഏലക്കായും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തേങ്ങാപ്പാല്‍ എടുക്കുക
– കോണ്‍ഫ്ലോറില്‍ വെള്ളം ചേര്‍ത്ത് നന്നായി കലക്കിയെടുക്കുക
– കോണ്‍ഫ്ലോര്‍ മിക്സും തേങ്ങാപ്പാലും ചേര്‍ത്ത് ഇളക്കുക.
– ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് നെയ്യ് ഒഴിക്കുക.
ഇതിലേക്ക് അണ്ടിപ്പരിപ്പ് ഇടുക. ശേഷം തേങ്ങാപ്പാല്‍-കോണ്‍ഫ്ലോര്‍ മിശ്രിതം ഇതിലേക്ക് ഒഴിക്കുക. കൈവിടാതെ ഇളക്കുക.
– കുറുകി വരുമ്പോള്‍ ഇതിലേക്ക് പഞ്ചസാര ഇടുക. നന്നായി ഇളക്കുക.
– ഇതിലേക്ക് ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ക്കുക.
– നന്നായി ഇളക്കുക. പാത്രത്തില്‍ നിന്നും വിട്ടു വരുന്ന സമയത്ത് ഇറക്കി മാറ്റി വയ്ക്കുക. തേങ്ങാ ഹല്‍വ റെഡി!