എളുപ്പത്തിൽ തയ്യാറാക്കാം ചുട്ടരച്ച തേങ്ങ ചമ്മന്തി

തേങ്ങ – ഒരു തേങ്ങയുടെ 1/2 മുറി
ഉണക്കമുളക് – 5 മുതൽ 8 എണ്ണം വരെ
പുളി – ചെറുനാരങ്ങ വലിപ്പം
ചെറിയ ഉള്ളി – 4 മുതൽ 5 വരെ എണ്ണം
 

ആവശ്യമായ സാധനങ്ങൾ:

തേങ്ങ – ഒരു തേങ്ങയുടെ 1/2 മുറി
ഉണക്കമുളക് – 5 മുതൽ 8 എണ്ണം വരെ
പുളി – ചെറുനാരങ്ങ വലിപ്പം
ചെറിയ ഉള്ളി – 4 മുതൽ 5 വരെ എണ്ണം
ഇഞ്ചി – 1/2″ കഷണം
കറിവേപ്പില – ഒരു പിടി
ഉപ്പ് – ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

തേങ്ങാ നേരിട്ട് തീയിൽ ചുട്ടെടുക്കുക. ശേഷം വറ്റൽ മുളക് , ചെറിയ ഉള്ളി എന്നിവ അതെ തീയിൽ ചുട്ടെടുക്കുക. ശേഷം ചുട്ട തേങ്ങ, വറ്റൽ മുളക്, ചെറിയ ഉള്ളി,പുളി, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവയെല്ലാം ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. നാവിൽ കപ്പലോടും ചമ്മന്തി റെഡി.