വറുത്ത തേങ്ങ തക്കാളി ചമ്മന്തി  

 

 ചേരുവകകള്‍

തക്കാളി – 2 എണ്ണം
തേങ്ങ ചിരവിയത് – ½ കപ്പ്
ഉണക്കമുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടീസ്പൂൺ
ചെറിയ ഉള്ളി – 5–6 എണ്ണം
വെളുത്തുള്ളി – 2 അല്ലി
പുളി – ചെറിയ കുരു

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയതിനു ശേഷം അതിലേക്ക് ഉണക്കമുളക്, വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വ‍ഴറ്റുക. തുടർന്ന് അരിഞ്ഞുവെച്ച തക്കാളി ചേർക്കുക. അവസാനം തേങ്ങ ചേർത്ത് നന്നായി വ‍ഴറ്റുക. പിന്നീട് ഇത് തണുത്ത ശേഷം മിക്സിയിൽ ഇട്ട് പുളിയും ഉപ്പും ചേർത്ത് അരയ്ക്കുക. ആവശ്യത്തിന് വെള്ളം ചേർത്തതിന് ശേഷം ചൂടാക്കിയെടുക്കാം. ശേഷം കടുക് താളിക്കാം. ടേസ്റ്റിയായ ചമ്മന്തി റെഡി.