സിന്നമൻ റോൾസ് ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ ?

 

ആവശ്യമായവ

മൈദ : 2 കപ്പ്
യീസ്റ്റ് :1 ടീ സ്പൂണ്
പഞ്ചസാര :1 ടേബിൾ സ്പൂണ്
ബട്ടർ :3 ടേബിൾ സ്പൂണ്
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്
മുട്ട : 1
ഉപ്പ്‌ :1/4 ടീ സ്പൂണ്

കറുവപ്പട്ട പൊടി : 1 ടീ സ്പൂണ്
ബ്രൗണ് ഷുഗർ : 1/2 കപ്പ് (ബ്രൗണ് ഷുഗർ ഇല്ലെങ്കിൽ വൈറ്റ് ഷുഗർ തന്നെ എടുത്താൽ മതി)
ബട്ടർ : 2 ടേബിൾ സ്പൂണ്

ക്രീം ചീസ് : 1 ടേബിൾ സ്പൂണ്
പാൽ: 1 ടേബിൾ സ്പൂണ്
പൊടിച്ച പഞ്ചസാര : 1/2 ടീ സ്പൂണ്

തയ്യാറാക്കുന്ന വിധം

ആദ്യം പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. ഇനി മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ് , ബട്ടർ എന്നിവ ചേർത്തിളക്കുക. മുട്ട പൊട്ടിച്ചു ചെറുതായി ഒന്ന് ബീറ്റ് ചെയ്തു മൈദയിലേക്ക് ചേർക്കുക. പാൽ മിക്സ് കൂടെ ചേർത്തു നന്നായി കുഴക്കുക. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് ചെറുതായി ഒട്ടുന്ന പരുവത്തിൽ ഉള്ള മാവ് റെഡി ആക്കുക. ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക

മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും. ഇനി അല്പം മൈദ തൂവി മാവ് പരത്തി എടുക്കുക. ശേഷം 2 ടേബിൾ സ്പൂണ് ബട്ടർ നന്നായി സ്പ്രെഡ് ചെയ്യുക. കറുവപ്പട്ട പൊടിയും, ബ്രൗണ് ഷുഗറും കൂടെ മിക്സ് ചെയ്തു എല്ലായിടത്തും ഒരുപോലെ വിതറുക. ശേഷം ഒന്ന് കൂടി ചപ്പാത്തി കോൽ വെച്ച് പരത്തി പഞ്ചസാര ഒന്ന് അമർത്തി കൊടുക്കുക.
ശേഷം ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ റോൾ ചെയ്ത് ഒരു ഇഞ്ച് വീതിയിൽ കട്ട് ചെയ്യുക.

ഒരു ബേക്കിംഗ് ട്രേയിൽ റോൾസ് വെക്കുക. നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക. ശേഷം കുറച്ചു പാൽ എല്ലാ റോൾസും നന്നായി ബ്രഷ് ചെയ്യുക.180ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മുതൽ 25 മിനുറ്റ് ബെക് ചെയ്യുക. ഓവൻ ഇല്ലെങ്കിൽ കുക്കറിൽ കേക്ക് ചെയ്യുന്ന അതേ രീതിയിൽ ചെയ്യാം. അല്ലെങ്കിൽ നല്ല അടി കട്ടി ഉള്ള ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ പ്ലേറ്റ് ഇറക്കി വെച്ച് റോൾ അതിന്റെ മേൽ വെച്ച് അടച്ചു വെച്ച് ഉണ്ടാക്കാം. റോൾ വെച്ച് കഴിഞ്ഞു തീ മീഡിയം ഫ്ലെമിൽ വെക്കണം.

ക്രീം ചീസും, പാലും, പൊടിച്ച പഞ്ചസാരയും കൂടെ നന്നായി ഇളക്കി യോജിപ്പിക്കുക. സിനമൺ റോൾ ഓവന്നിൽ നിന്ന് പുറത്തെടുത്ത ഉടൻ ക്രീം ചീസ് മിക്സ് മുകളിൽ അവിടവിടെ ആയി ഒഴിച്ച് കൊടുക്കാം.. ക്രീം ചീസ് ഉണ്ടെങ്കിൽ മാത്രം ഇത് ചെയ്താൽ മതി. അല്ലെങ്കിൽ കുറച്ചു ബട്ടറിൽ പൊടിച്ച പഞ്ചസാരയും, കുറച്ചു പാലും മിക്സ് ചെയ്ത് ഇങ്ങനെ ചെയ്യാം.