ചൂടോടെ കുടിക്കാം ചുക്കുകാപ്പി
ചക്കര\ശര്‍ക്കര- 3 ടേബിള്‍ സ്പൂണ്‍
പൊടിച്ച ചുക്ക് - 1 ടേബിള്‍ സ്പൂണ്‍
പൊടിച്ച ചുക്ക് - 1 ടേബിള്‍ സ്പൂണ്‍
Nov 30, 2024, 15:50 IST
ചേരുവകള്‍
ചക്കര\ശര്‍ക്കര- 3 ടേബിള്‍ സ്പൂണ്‍
പൊടിച്ച ചുക്ക് - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടിച്ചത് - അരടീസ്പൂണ്‍
തുളസിയില - 6 എണ്ണം
കാപ്പിപ്പൊടി - കാല്‍ ടീസ്പൂണ്‍
ഏലയ്ക്ക - 2
മല്ലി ( പൊടിക്കാത്തത്) - 1 ടേബിള്‍ സ്പൂണ്‍
രണ്ട് ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക. ഇതിലേയ്ക്ക് ചുക്ക് പൊടിയും ചക്കര, തുളസിയിലയും മല്ലിയും ഇട്ട് വീണ്ടും തിളപ്പിക്കണം. ശേഷം ഏലയ്ക്ക തൊലി കളഞ്ഞതും കുരുമുളകുപൊടിയും കാപ്പിപ്പൊടിയും ചേര്‍ത്തുകൊടുക്കാം. മിശ്രിതം തിളച്ച് പകുതി അളവ് ആകുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റാം. ശേഷം അരിച്ചെടുത്ത് ചൂടോടെ കുടിയ്ക്കാം.