കുട്ടികള്‍ക്ക് കൊടുക്കാന്‍ ചോക്‌ളേറ്റ് -നട്ട്‌സ് മില്‍ക്ക് ഷേയ്ക്ക് 

  തണുത്ത പാല്‍- 1 കപ്പ്
    ബദാം(കുതിര്‍ത്ത് തൊലി കളഞ്ഞത്)- 6
    കശുവണ്ടിപ്പരിപ്പ്-6
    മധുരമില്ലാത്ത കോക്കോ പൗഡര്‍-ഒരു ടേബിള്‍സ്പൂണ്‍
    ഈന്തപ്പഴം- 5
 

ചേരുവകള്‍

    തണുത്ത പാല്‍- 1 കപ്പ്
    ബദാം(കുതിര്‍ത്ത് തൊലി കളഞ്ഞത്)- 6
    കശുവണ്ടിപ്പരിപ്പ്-6
    മധുരമില്ലാത്ത കോക്കോ പൗഡര്‍-ഒരു ടേബിള്‍സ്പൂണ്‍
    ഈന്തപ്പഴം- 5


ആദ്യം ഒരു ബ്ലെന്‍ഡറില്‍ കുറച്ച് പാലെടുത്ത് ബദാം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, കൊക്കോ പൗഡര്‍ എന്നിവയെടുത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ബാക്കി പാല്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. വേണമെങ്കില്‍ പഞ്ചസാര ചേര്‍ക്കാവുന്നതാണ്. കുട്ടികള്‍ക്ക് കൊടുക്കാന്‍ ആവശ്യമെങ്കില്‍ ചോക്‌ളേറ്റ് കഷ്ണങ്ങള്‍ ഇട്ട് അലങ്കരിച്ചു നല്‍കാം.