കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും ഈ ഐറ്റം

 

ചേരുവകൾ

ബട്ടർ - 160 ഗ്രാം
ബ്രൗൺഷുഗർ - 65 ഗ്രാം
പഞ്ചസാര – 85 ഗ്രാം
മുട്ട – 1
വാനില എസ്സൻസ്‌ - 1 ടീസ്പൂൺ
മൈദ – 200 ഗ്രാം
ബേക്കിങ് പൗഡർ - അര ടീസ്പൂൺ
ഉപ്പ്‌ - ഒരു നുള്ള്
ഡാർക്ക് ചോക്ലേറ്റ്‌ - 50 ഗ്രാം
ഡാർക്ക് ചോക്ലേറ്റ്  - 60 ഗ്രാം
വൈറ്റ് ചോക്ലേറ്റ് ചിപ്സ് – 60 ഗ്രാം

തയാറാക്കുന്ന വിധം

ഒരു ബൗൾ എടുത്ത് അതിലേക്ക് ബട്ടറും ബ്രൗൺഷുഗറും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇനി ഇതിലേക്ക് ഒരു മുട്ടയും വാനില എസൻസും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മൈദയും ബേക്കിങ് പൗഡറും അരിച്ചു ചേർക്കാം.

ശേഷം അല്പം ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഇനി ഡാർക്ക് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം. മിക്സായതിനുശേഷം ഡാർക്ക് ചോക്ലേറ്റ് ചിപ്സും വൈറ്റ് ചോക്ലേറ്റ് ചിപ്സും ചേർത്തു കൊടുക്കാം.

 ഇനി ബാറ്റർ മുപ്പത് മിനിറ്റ് ഫ്രിജിൽ വയ്ക്കാം. ശേഷം ബാറ്ററിൽ നിന്നും ഒരേ വലുപ്പത്തിലുള്ള ഉരുളകൾ ആക്കിയെടുത്ത് ബട്ടർപേപ്പർ ഇട്ട ബേക്കിങ് ട്രേയിൽ വച്ചു കൊടുക്കാം. കുറച്ച് ചോക്ലേറ്റ് ചിപ്സുകൾ എടുത്ത് ഉരുളകളുടെ മുകളിൽ വച്ചു കൊടുക്കാം. ഇനി ഈ ട്രേ മുപ്പത് മിനിറ്റ് ഫ്രിജിൽ വയ്ക്കാം. അതിനുശേഷം ഇത് 180℃ൽ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ചൂടാറിയതിനുശേഷം ട്രേയിൽ നിന്നും എടുത്തു മാറ്റാം. ചോക്ലേറ്റ് കുക്കീസ് തയാറായി കഴിഞ്ഞു.