ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ ഇത് കുടിക്കൂ

 

ചേരുവകൾ

•പാൽ - 2 കപ്പ്
•മഞ്ഞൾ പൊടി - 2 ടീസ്പൂൺ
•കറുവപ്പട്ട പൊടി - 3/4 ടീസ്പൂൺ
•ചുക്ക് പൊടി - 3/4 ടീസ്പൂൺ
•ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
•കുരുമുളക് പൊടി - 1/2 ടീസ്പൂൺ
•ചിയ സീഡ് - 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

പാൽ തിളപ്പിച്ചതിനു ശേഷം എല്ലാ ചേരുവകളും പാലിലേക്ക് ഇടാം. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

ഇത് അര മണിക്കൂർ മാറ്റി വച്ചതിന് ശേഷം വീണ്ടും ഇളക്കി ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കാം. ഭക്ഷണത്തിന് അരമണിക്കൂർ മുൻപായി കുടിക്കുക.