വെജിറ്റേറിയൻ കാരുടെ സ്വന്തം ചില്ലി മഷ്‌റൂം റോസ്റ്റ്!

ആവശ്യമായവ
1.കൂൺ - 500 ഗ്രാം
2.സവാള - 2 എണ്ണം
3.ക്യാപ്‌സിക്കം - 1 എണ്ണം
4.പച്ചമുളക് - 6 എണ്ണം

 

ആവശ്യമായവ
1.കൂൺ - 500 ഗ്രാം
2.സവാള - 2 എണ്ണം
3.ക്യാപ്‌സിക്കം - 1 എണ്ണം
4.പച്ചമുളക് - 6 എണ്ണം
5.ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ
6.മുളകുപൊടി - 1 സ്പൂൺ
7.കോൺഫ്‌ളോർ - 1 സ്പൂൺ
8.വിനെഗർ - 1 സ്പൂൺ
9.സോയാസോസ് - 3 സ്പൂൺ
10.ഉപ്പ്, എണ്ണ, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
സെലറി കൂൺ നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇത് നീളത്തിൽ രണ്ടു മൂന്നു കഷ്ണങ്ങളായി മുറിയ്ക്കണം. സവാള നല്ലപോലെ അരയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി മിശ്രിതം ചേർക്കുക. അൽപം കഴിയുമ്പോൾ ഇതിലേക്ക് കഷ്ണങ്ങളാക്കിയ ക്യാപ്‌സിക്കം, ഉപ്പ്, മുളകുപൊടി എന്നിവ ചേർക്കണം. ക്യാപ്‌സിക്കം നല്ല മൃദുവാകുന്നതു വരെ ഇളക്കുക. ക്യാപ്‌സിക്കം പാകമായാൽ ഇതിലേക്ക് വിനെഗർ ചേർക്കണം. പിന്നീട് സോയാ സോസും ചേർക്കുക. കോൺഫ്‌ളോർ അൽപം വെള്ളത്തിൽ കലക്കി പാത്രത്തിലേക്ക് ഒഴിയ്ക്കുക. അൽപനേരം നല്ലപോലെ ഇളക്കിയ ശേഷം കൂൺ കഷ്ണങ്ങൾ ചേർക്കണം. കൂൺ വേവുന്നതു വരെ ഇളക്കിക്കൊടുക്കുക. ഗ്രേവി നല്ലപോലെ കുറുകിക്കഴിഞ്ഞ് ഉപയോഗിക്കാം. മല്ലിയില, സെലറി എന്നിവ ചേർത്ത് ഉപയോഗിക്കാം.