കടൽവിഭവങ്ങൾ ഇഷ്ടമാണോ? വീട്ടിൽ പരീക്ഷിക്കാം വ്യത്യസ്തമായൊരു രുചിക്കൂട്ട്
Oct 17, 2026, 18:10 IST
ചേരുവകൾ
- വൃത്തിയാക്കിയ ചെമ്മീൻ – 300 ഗ്രാം
- വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
- ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
- കാപ്സിക്കം – ½ എണ്ണം
- സോയ സോസ് – 1 ടേബിൾസ്പൂൺ
- ചില്ലി സോസ് – 1 ടേബിൾസ്പൂൺ
- വിനാഗിരി – 1 ടീസ്പൂൺ
- കോൺഫ്ലോർ – 1 ടീസ്പൂൺ
- സ്പ്രിങ് ഒണിയൻ – 2 ടേബിൾസ്പൂൺ
- എണ്ണയും ഉപ്പും – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ചെമ്മീൻ വൃത്തിയാക്കി വെള്ളം ഊറ്റിയശേഷം അല്പം ഉപ്പ് ചേർത്ത് മാറ്റിവെക്കുക.
2. പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റുക.
3. ചെമ്മീൻ ചേർത്ത് നിറം മാറി പൂർണമായി വേവുന്നതുവരെ ഇളക്കുക.
4. കാപ്സിക്കം, സോയ സോസ്, ചില്ലി സോസ്, വിനാഗിരി എന്നിവ ചേർക്കുക.
5. കോൺഫ്ലോർ അല്പം വെള്ളത്തിൽ കലക്കി ചേർത്ത് സോസ് ചെറുതായി കട്ടിയാക്കുക. സ്പ്രിങ് ഒണിയൻ വിതറി വിളമ്പുക.