റസ്റ്റോറന്റ് സ്റ്റൈലിൽ കിടിലൻ ചില്ലി എഗ്ഗ് ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

ചേരുവകൾ

    മുട്ട – 4 എണ്ണം

    സവാള – 1 വലുത്, നീളത്തിൽ അരിഞ്ഞത്

    കാപ്സിക്കം – 1 എണ്ണം

    പച്ചമുളക് – 2 എണ്ണം

    ഇഞ്ചി – 1 ടീസ്പൂൺ, ചെറുതായി അരിഞ്ഞത്

 

ചേരുവകൾ

    മുട്ട – 4 എണ്ണം

    സവാള – 1 വലുത്, നീളത്തിൽ അരിഞ്ഞത്

    കാപ്സിക്കം – 1 എണ്ണം

    പച്ചമുളക് – 2 എണ്ണം

    ഇഞ്ചി – 1 ടീസ്പൂൺ, ചെറുതായി അരിഞ്ഞത്

    വെളുത്തുള്ളി – 1 ടീസ്പൂൺ, അരിഞ്ഞത്

    സോയ സോസ് – 1 ടേബിൾസ്പൂൺ

    ചില്ലി സോസ് – 1 ടേബിൾസ്പൂൺ

    ടൊമാറ്റോ സോസ് – 1 ടേബിൾസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    കോൺഫ്ലോർ – 1 ടേബിൾസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – ആവശ്യത്തിന്

    സ്പ്രിംഗ് ഓണിയൻ – അല്പം

തയ്യാറാക്കുന്ന വിധം

    മുട്ട പുഴുങ്ങി തൊലി കളഞ്ഞ് രണ്ടായി മുറിക്കുക.

    മുട്ടയിൽ അല്പം ഉപ്പും കോൺഫ്ലോറും പുരട്ടി എണ്ണയിൽ ചെറുതായി ഫ്രൈ ചെയ്ത് മാറ്റിവെക്കുക.

    അതേ പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക.

    സവാളയും കാപ്സിക്കവും ചേർത്ത് high flame-ൽ 2–3 മിനിറ്റ് വഴറ്റുക.

    സോയ സോസ്, ചില്ലി സോസ്, ടൊമാറ്റോ സോസ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.

    2–3 ടേബിൾസ്പൂൺ വെള്ളം ചേർത്ത് സോസ് ചെറുതായി കട്ടിയാകാൻ അനുവദിക്കുക.

    ഫ്രൈ ചെയ്ത മുട്ട ചേർത്ത് സോസിൽ നന്നായി കോട്ട് ചെയ്യുക.

    മുകളിൽ സ്പ്രിംഗ് ഓണിയൻ വിതറി ചൂടോടെ വിളമ്പാം.