ഇങ്ങനെ തയ്യാറാക്കിയാൽ പ്ലേറ്റ് കാലിയാകാൻ നിമിഷങ്ങൾ മതി!
ചേരുവകൾ
ചിക്കൻ ഫ്രൈ ചെയ്യാൻ
എല്ലില്ലാത്ത ചിക്കൻ – 500 ഗ്രാം
കോൺഫ്ലോർ – 3 ടേബിൾസ്പൂൺ
മൈദ – 2 ടേബിൾസ്പൂൺ
മുട്ട – 1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 tbsp
കുരുമുളക് പൊടി – ½ tsp
സോയ സോസ് – 1 tsp
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ഡീപ് ഫ്രൈ ചെയ്യാൻ
സോസിന്
എണ്ണ – 2 ടേബിൾസ്പൂൺ
വെളുത്തുള്ളി (പൊടിപൊടി ആയി അരിഞ്ഞത്) – 1 tsp
ഇഞ്ചി (പൊടിപൊടിയായി അരിഞ്ഞത്) – 1tsp
പച്ചമുളക് – 3 എണ്ണം
സവാള (ചതുരത്തിൽ അരിഞ്ഞത്) – 1
ക്യാപ്സിക്കം (ചതുരത്തിൽ അരിഞ്ഞത്) – 1
സോയ സോസ് – 1½ tbsp
റെഡ് ചില്ലി സോസ് – 1 tbsp
ടൊമാറ്റോ കെച്ചപ്പ് – 1 tbsp
വിനാഗിരി – 1 tsp
കുരുമുളക് പൊടി – ½ tsp
പഞ്ചസാര – ½ tsp
ഉപ്പ് – ആവശ്യത്തിന്
കോൺഫ്ലോർ മിക്സ് തയ്യാറാക്കാൻ
കോൺഫ്ലോർ – 1 tsp
വെള്ളം – ¼ കപ്പ്
അലങ്കരിക്കാൻ
സ്പ്രിംഗ് ഓണിയൻ
തയ്യാറാക്കുന്ന വിധം
ചിക്കനിലേക്ക് കോൺഫ്ലോർ, മൈദ, മുട്ട, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇടത്തരം തീയിൽ ചിക്കൻ ഡീപ് ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക.
ശേഷം സവാളയും ക്യാപ്സിക്കവും ചേർത്ത് തീ കൂടിവച്ചു വഴറ്റുക. (2 മിനിട്ട്, അധികനേരം വഴറ്റേണ്ട ആവശ്യം ഇല്ല )
ഇതിലേക്ക് സോയ സോസ്, റെഡ് ചില്ലി സോസ്, ടൊമാറ്റോ കെച്ചപ്പ്, വിനാഗിരി, കുരുമുളക് പൊടി, പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് വലിയ തീയിൽ നന്നായി ടോസ് ചെയ്യുക.
ഗ്രേവി ഉള്ള ചില്ലി ചിക്കൻ തയ്യാറാക്കണമെങ്കിൽ കോൺഫ്ലോറും വെള്ളവും ചേർത്ത് നന്നായി ഇളക്കി, തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് ഒഴിച്ച് 1–2 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. സോസ് കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യുക.
അവസാനം സ്പ്രിംഗ് ഓണിയൻ ചേർത്ത് ചൂടോടെ വിളമ്പാം.