ഈ ചില്ലി പോർക്ക് ഉണ്ടെങ്കിൽ ചോറ് ബാക്കി ഉണ്ടാവില്ല!
ചേരുവകൾ
പോർക്ക് - കാൽ കിലോ
ചില്ലിസോസ് - ഒരു ടേബിൾ സ്‌പൂൺ
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - രണ്ട് ടീസ്പൂൺ
Apr 13, 2026, 11:22 IST
ചേരുവകൾ
പോർക്ക് - കാൽ കിലോ
ചില്ലിസോസ് - ഒരു ടേബിൾ സ്‌പൂൺ
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - രണ്ട് ടീസ്പൂൺ
പച്ചമുളക് - പത്തെണ്ണം
സവാള - നാല് എണ്ണം
സോയാസോസ് - മൂന്ന് ടേബിൾ സ്‌പൂൺ
കോൺ ഫ്ലവർ - അര ടീസ്‌പൂൺ
കുരുമുളകു പൊടി - ഒരു ടീസ്‌പൂൺ
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
ചെറിയ കഷണങ്ങളാക്കിയ ഇറച്ചി ഉപ്പു ചേർത്ത് ചാറോടു കൂടി വേവിച്ചു വെയ്ക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. തുടർന്ന്, ചില്ലിസോസ്, സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേർത്ത് വഴറ്റുക. തുടർന്ന്, ഇറച്ചി വേവിച്ച വെള്ളത്തിൽ കോൺഫ്ലവർ കലക്കി ഇതിലൊഴിച്ച് ഇളക്കുക. ഈ മിശ്രിതം ഇറച്ചിയിൽ പൊതിഞ്ഞ് കോൺഫ്ലവർ കുറുകി ഇത്തിരി ഗ്ലേസിങ് വരുമ്പോൾ പാത്രം വാങ്ങിവെയ്ക്കുക.