വിരുന്നുകാർക്ക് വിളമ്പാൻ സ്പെഷ്യൽ വിഭവം തിരയുകയാണോ? എങ്കിൽ ഇത് പരീക്ഷിക്കൂ...
ചേരുവകൾ
കൂൺ-500 ഗ്രാം
സവാള-2
ക്യാപ്‌സിക്കം-1
പച്ചമുളക്-6
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 സ്പൂൺ
ചേരുവകൾ
കൂൺ-500 ഗ്രാം
സവാള-2
ക്യാപ്‌സിക്കം-1
പച്ചമുളക്-6
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 സ്പൂൺ
മുളകുപൊടി-1 സ്പൂൺ
കോൺഫ്‌ളോർ-1 സ്പൂൺ
വിനെഗർ-1 സ്പൂൺ
സോയാസോസ്-3 സ്പൂൺ
ഉപ്പ എണ്ണ മല്ലിയില സെലറി – ആവശ്യത്തിനു
ചില്ലി മഷ്‌റൂം ഉണ്ടാക്കേണ്ട വിധം
കൂൺ നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇത് നീളത്തിൽ രണ്ടു മൂന്നു കഷ്ണങ്ങളായി മുറിയ്്ക്കണം. സവാള നല്ലപോലെ അരയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി മിശ്രിതം ചേർക്കുക. അൽപം കഴിയുമ്പോൾ ഇതിലേക്ക് കഷ്ണങ്ങളാക്കിയ ക്യാപ്‌സിക്കം, ഉപ്പ്, മുളകുപൊടി എന്നിവ ചേർക്കണം. ക്യാപ്‌സിക്കം നല്ല മൃദുവാകുന്നതു വരെ ഇളക്കുക. ക്യാപ്‌സിക്കം പാകമായാൽ ഇതിലേക്ക് വിനെഗർ ചേർക്കണം.
പിന്നീട് സോയാ സോസും ചേർക്കുക. കോൺഫ്‌ളോർ അൽപം വെള്ളത്തിൽ കലക്കി പാത്രത്തിലേക്ക് ഒഴിയ്ക്കുക. അൽപനേരം നല്ലപോലെ ഇളക്കിയ ശേഷം കൂൺ കഷ്ണങ്ങൾ ചേർക്കണം. കൂൺ വേവുന്നതു വരെ ഇളക്കിക്കൊടുക്കുക. ഗ്രേവി നല്ലപോലെ കുറുകിക്കഴിഞ്ഞ് ഉപയോഗിക്കാം. മല്ലിയില, സെലറി എന്നിവ ചേർത്ത് ഉപയോഗിക്കാം. മേമ്പൊടി അൽപം ടൊമാറ്റോ കെച്ചപ്പ് ചേർത്താൽ ചില്ലി മഷ്‌റൂമിന് പുളിയ്‌ക്കൊപ്പം മധുരവുമുണ്ടാകും. സെലറി വേണമെങ്കിൽ ചേർത്താൽ മതി.