ചില്ലി മാംഗോ സോസ് ഉണ്ടാക്കാം
പൊടിച്ച പഞ്ചസാര- അരകപ്പ്
തേങ്ങാപ്പാല്‍- അര കപ്പ്
ലെമണ്‍ ജ്യൂസ്- രണ്ട് ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ളോര്‍- രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി- മൂന്ന് അല്ല ചെറുതായി അരിഞ്ഞ

ചേരുവകള്‍
പഴുത്തമാങ്ങ- മൂന്ന്
പൊടിച്ച പഞ്ചസാര- അരകപ്പ്
തേങ്ങാപ്പാല്‍- അര കപ്പ്
ലെമണ്‍ ജ്യൂസ്- രണ്ട് ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ളോര്‍- രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി- മൂന്ന് അല്ല ചെറുതായി അരിഞ്ഞത്
ഇഞ്ചി- ഒരു ടീസ്പൂണ്‍, ചതച്ചത്
മുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
ഒലീവ് ഓയില്‍- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മാങ്ങ തൊലികളഞ്ഞ് കഷണങ്ങളാക്കി ഒരു ബ്ലെന്‍ഡറില്‍ അടിച്ച് പള്‍പ്പ് എടുത്ത് മാറ്റി വയ്ക്കണം. ഇനി ഇഞ്ചിയും നാരങ്ങാനീരും ഇതില്‍ ചേര്‍ത്ത് ഒന്നു കൂടി അടിക്കാം. ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി ഇട്ട് പച്ചമണം മാറുന്നതുവരെ വഴറ്റണം.
ഇനി ആദ്യം തയ്യാറാക്കിയ മാംഗോ മിശ്രിതം ഇതില്‍ ചേര്‍ക്കാം. ചെറുതീയില്‍ ഇത് വേവിക്കാം. ഒപ്പം തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ്, മുളക്പൊടി എന്നിവയും ചേര്‍ത്ത് ഒരുമിനിറ്റ് തിളപ്പിക്കാം. ഇനി കോണ്‍ഫ്ളോറും ചേര്‍ത്ത് ഇളക്കി പാകത്തിന് കുറുകുന്നതുവരെ ചെറുതീയില്‍ വേവിക്കാം. തണുത്തുകഴിഞ്ഞാല്‍ വായു കടക്കാത്ത പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കാം.