തെരുവോര രുചികളെ ഓർമിപ്പിക്കുന്ന സ്വാദിഷ്ടമായ മുളക് ബജി

ഇതിനാവശ്യമുള്ള സാധനങ്ങൾ
ആവശ്യമുള്ള സാധനങ്ങൾ
1. ബജി മുളക് – 5- 10

 

ഇതിനാവശ്യമുള്ള സാധനങ്ങൾ
ആവശ്യമുള്ള സാധനങ്ങൾ
1. ബജി മുളക് – 5- 10
2. കടലമാവ് -ആവശ്യത്തിന്
3. മുളകുപൊടി -ഒരു ടീസ്പൂൺ
4. മഞ്ഞൾപൊടി – അര ടീസ്പൂൺ
5. കായപ്പൊടി -അര ടീസ്പൂൺ
6. ഉപ്പ് – ആവശ്യത്തിന്
7. വെള്ളം – ആവശ്യത്തിന്
8. വെളിച്ചെണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബജി മുളക് നീളത്തിൽ അരിയുക. കടലമാവിൽ മുളകുപൊടിയും മഞ്ഞൾപൊടിയും കായപൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്ത് ഇളക്കുക. കടലമാവ് കട്ടിയായി കിടക്കരുത്. ഇതിനാൽ നന്നായി കുഴയ്ക്കുക. നീളത്തിൽ അരിഞ്ഞ മുളക് ഓരോ കഷ്ണമായി മാവിൽ മുക്കി എണ്ണയിൽ വറുക്കുക. ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.